സ്വര്‍ണക്കടത്ത് കേസില്‍ ദുബായിലുള്ള യുഎഇ കോണ്‍സുല്‍ ജനറല്‍, അറ്റാഷെ എന്നിവര്‍ക്ക് ചോദ്യാവലി അയച്ചുകൊടുത്ത് വിശദീകരണം തേടാനുള്ള കസ്റ്റംസിന്റെ ശ്രമം കേന്ദ്രം വിലക്കി. കസ്റ്റംസ് തയ്യാറാക്കിയ ചോദ്യാവലി വിദേശമന്ത്രാലയത്തിന് അയച്ചുകൊടുത്തെങ്കിലും അനുമതി നിഷേധിച്ചു. ഇത് നയതന്ത്രബന്ധങ്ങള്‍ക്ക് വിഘാതമാകുമെന്നാണ് ബി ജെ പി നിലപാട്. കേന്ദ്രമന്ത്രി വി മുരളീധരന്‍ അടക്കമുള്ള ഉന്നത ബിജെപി നേതാക്കളിലേക്ക് സംശയം നീണ്ടതിനിടയിലാണ് ഈ നടപടി. പിടിച്ചത് നയതന്ത്ര ബാഗേജ് അല്ലെന്ന് കത്ത് നല്‍കാന്‍ ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ഉപദേശം നല്‍കിയോ, ബിജെപിയെ സഹായിക്കണമെന്ന് അനില്‍ ആവശ്യപ്പെട്ടോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് കസ്റ്റംസ് തയ്യാറാക്കിയത്. ചോദ്യാവലി അതേപടി അയക്കുകയും കോണ്‍സുല്‍ ജനറല്‍, അറ്റാഷെ എന്നിവര്‍ ഇതിന് മറുപടി നല്‍കുകയും ചെയ്താല്‍ ബിജെപി പൂര്‍ണമായും വെട്ടിലാകും. സ്വര്‍ണമടങ്ങിയ ബാഗേജ് നയതന്ത്ര ബാഗേജല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്തെത്തിയതാണ് ബിജെ പി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്. ഇതിനിടെ കേന്ദ്രമന്ത്രി വി മുരളീധരനെതിരെയും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് എതിരെയുമാണ് പടപ്പുറപ്പാട്. ഇപ്പോള്‍ സജീവ രാഷ്ട്രീയത്തിലില്ലാത്ത മുന്‍ സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ എതിര്‍പക്ഷം ദേശീയ നേതൃത്വത്തിലേക്ക് പരാതിനല്‍കി. സ്വപ്നയെ വിളിക്കുന്നതിന് മുമ്പും ശേഷവും നമ്പ്യാര്‍ ആരെയൊക്കെ വിളിച്ചെന്നാണ് വിമതപക്ഷം ചോദിക്കുന്നത്. മുരളീധരനും സുരേന്ദ്രനും നമ്പ്യാരുടെ കോള്‍ലിസ്റ്റില്‍ ഉണ്ടാകുമെന്നും ഇതുകൂടി പുറത്തുവന്നാല്‍ നാണംകെടുമെന്നുമാണ് കേന്ദ്രനേതൃത്വത്തെ ഇവര്‍ ധരിപ്പിക്കുന്നത്. സ്വര്‍ണക്കടത്തുകേസില്‍ വിദേശ മന്ത്രാലയത്തിന് റോളില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിനാണ് ഉത്തരവാദിത്തമെന്നും മുരളീധരന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ സിഡിയടക്കം ചേര്‍ത്തുള്ള സമഗ്രമായ പരാതിയാകും കൈമാറുകയെന്ന് പി കെ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖന്‍ പറഞ്ഞു. എം ടി രമേശ്, ശോഭ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് നീക്കത്തിന് പിന്നില്‍. കുമ്മനം രാജശേഖരന്റെയും ഒ രാജഗോപാലിന്റെയും മൗനാനുവാദവുമുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....