News Beyond Headlines

02 Friday
January

സര്‍ക്കാര്‍ കരുതലില്‍ ഉണ്ണാം ഈ ഓണം

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമഭാവനയുടെയും ഐക്യത്തിന്റെയും  സമത്വത്തിന്റെയും മഹത്തായ സന്ദേശമാണ്‌ ഓണം മുന്നോട്ടുവയ്‌ക്കുന്നത്‌. അതിന്റെ ചരിത്രത്തിലും പുരാവൃത്തത്തിലും ഈ വിശാല കാഴ്‌ചപ്പാടുകളെല്ലാം മിന്നിമറയുന്നുമുണ്ട്‌. ഭൂഗോളത്തിന്റെ ഏതു കോണിലായാലും മലയാളികൾ ഉള്ളിടത്തെല്ലാം മതനിരപേക്ഷമായ  ഉള്ളടക്കത്തോടെ  വ്യത്യസ്‌ത സാമ്പത്തിക ശ്രേണിയിൽപ്പെട്ടവരും  എല്ലാ ജാതി‐ മത വിഭാഗങ്ങളും തങ്ങളാൽ കഴിയുംവിധം ആ ദേശീയോത്സവത്തിന്റെ ഭാഗമാകുകയാണ്‌ പതിവ്‌. ‘കാണം വിറ്റും ഓണം ഉണ്ണണ’മെന്ന പ്രയോഗം അതോടുള്ള നിറഞ്ഞ അടുപ്പത്തിന്റെയും ആഭിമുഖ്യത്തിന്റെയും  ഉദാഹരണവും. എന്നാൽ, കോവിഡ്–-19 മഹാമാരി ലോകത്തിലെ മലയാളികൾക്കിടയിൽ പൊതുവിലും  കേരളത്തിൽ പ്രത്യേകിച്ചും ഓണാഘോഷത്തിന്റെ നിറവും പൊലിമയും  ആഹ്ലാദവും കെടുത്തിയിട്ടുണ്ടെന്നതാണ്‌ വാസ്‌തവം. വിവിധ തൊഴിൽ മേഖലകളിൽ പടർന്നുപിടിച്ച  മരവിപ്പിലും പലനിലയിൽ ബാധിച്ച സാമ്പത്തിക ക്ലേശങ്ങളിലും യാത്രാ തടസ്സങ്ങളിലുംപെട്ട്‌ ഞെരിയുകയാണ്‌ ജനങ്ങൾ. എന്നാൽ, എല്ലാ മേഖലകളിലും ചെറുതല്ലാത്ത സഹായങ്ങൾ പ്രഖ്യാപിച്ച്‌ കൈത്താങ്ങായി മാറുന്ന മാതൃകാപരവും അനുകരണീയവുമായ ബൃഹത്തായ പ്രവർത്തനങ്ങളാണ്‌ എൽഡിഎഫ്‌ സർക്കാർ  ഏറ്റെടുത്തത്‌. ഏതെങ്കിലും തുണ ലഭിക്കാത്ത ഒരു സാധാരണ കുടുംബംപോലും സംസ്ഥാനത്തില്ലെന്നതാണ്‌ വാസ്‌തവം. ഓണത്തിന്‌‌ 88 ലക്ഷം റേഷൻ കാർഡുടമകൾക്ക് 11 ഇന അവശ്യ സാധന കിറ്റ്‌ സൗജന്യമായി നൽകി. കോവിഡിന്റെ മധ്യഘട്ടത്തിലും ഇതേപോലുള്ള സഹായമുണ്ടായി. സമൂഹ അടുക്കളകളും  ജനകീയ ഭക്ഷണശാലകളും വഴിയും ഓണക്കാലത്ത്‌ അതിദരിദ്രർക്ക്‌ സദ്യ വിളമ്പും. അതിന്‌ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം  മാറ്റിവയ്‌ക്കാനും നിർദേശിച്ചു കഴിഞ്ഞു.

ഒരുവിധ  സഹായവും ലഭ്യമാകാത്ത 14 ലക്ഷത്തിലധികം കുടുംബങ്ങൾക്ക്‌ ലോക്‌ഡൗൺ വേളയിൽ  1000 രൂപവീതം അനുവദിക്കുകയുണ്ടായി.  വേണ്ടതോതിൽ റേഷൻ ധാന്യവിഹിതം കിട്ടാത്ത  മുൻഗണനാ ഇതര വിഭാഗങ്ങൾക്ക് പത്തുകിലോ അരി 15 രൂപ നിരക്കിലും നൽകി. കൊറോണ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സർക്കാരിന്റെ വരുമാനം ഒരിക്കലുമില്ലാത്തവിധം ഇടിഞ്ഞിട്ടും ഓണം  മുന്നിൽക്കണ്ട്‌  വേതനം, പെൻഷനുകൾ, ക്ഷേമനിധി,  ബോണസ്‌, ഉത്സവബത്ത, അഡ്വാൻസ്‌ മറ്റ് ആനുകൂല്യങ്ങൾക്കുമായി ഏഴായിരത്തിലധികം കോടി രൂപ വിതരണം ചെയ്‌തു.  (ജിഎസ്‌ടി  ഇനത്തിൽ ഏഴായിരം കോടി രൂപ കേന്ദ്രം പിടിച്ചുവച്ച പ്രതിസന്ധി വേറെ)ഒരു വർഷത്തിലേറെയായി  അടഞ്ഞുകിടക്കുന്ന 287 ഫാക്ടറിയിലെ കാൽലക്ഷത്തിനടുത്ത്‌ കശുവണ്ടി തൊഴിലാളികൾക്ക് 5.32 കോടിയും  അനുവദിച്ചു. അതുപോലുള്ള  സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങൾ, കയർ സൊസൈറ്റികൾ, തോട്ടങ്ങൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്കായുള്ള എക്സ്ഗ്രേഷ്യ ധനസഹായത്തിലേക്ക്‌ 2.18 കോടിയും വകയിരുത്തി.  

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....