News Beyond Headlines

06 Saturday
June

അബുദാബിയിലും ദുബായിലും റസ്റ്റോറന്റുകളില്‍ സ്‌ഫോടനം

ദുബായിലെ റസ്റ്ററന്റില്‍ പാചകവാതകം ചോര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ ഏഷ്യക്കാരന്‍ മരിച്ചു. റസ്റ്ററന്റിന് അകത്തുണ്ടായിരുന്നയാളാണ് മരിച്ചതെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞു. പുലര്‍ച്ചെ 4.31ന് ഇന്റ്ര്‍നാഷനല്‍ സിറ്റിയിലായിരുന്നു അപകടം. നാല് നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്ററന്റില്‍ പാചക വാതകം ചോര്‍ന്ന് പൊട്ടിത്തെറിയുണ്ടാവുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. നാദ് അല്‍ ഷെബാ ഫയര്‍ സ്റ്റേഷനില്‍ നിന്നെത്തിയ അഗ്‌നിശമന സേന മിനിറ്റുകള്‍ക്കകം തീ നിയന്ത്രണവിധേയമാക്കി. സുരക്ഷാ മുന്‍കരുലിന്റെ ഭാഗമായി കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. അബുദാബിയിലും സമാനമായ രീതിയില്‍ റസ്റ്ററന്റില്‍ സ്‌ഫോടമുണ്ടായി. അവിടെ തലസ്ഥാന നഗരിയിലെ ഫാസ് ഫൂഡ് റസ്റ്ററന്റില്‍ സ്‌ഫോടനം. 2 പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. റസ്റ്ററന്റ് സ്ഥിതി ചെയ്യുന്ന താഴത്തെ നിലയാകെ തകര്‍ന്നു. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇന്ന് രാവിലെ റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റി(എയര്‍പോര്‍ട് റോഡ്)ലാണ് സ്‌ഫോടനമുണ്ടായത്. പാചകവാതക ചോര്‍ച്ചയാണ് സ്‌ഫോടനത്തിന് കാരണമെന്ന് സംശയിക്കുന്നു. റസ്റ്ററന്റിനകത്തുണ്ടായിരുന്നയാളും അടുത്തുകൂടെ നടന്നുപോവുകയായിരുന്നയാള്‍ കെട്ടിടാവശിഷ്ടങ്ങള്‍ പതിച്ചുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസും അടിയന്തര സേനയും റസ്റ്ററന്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ച ശേഷം ഈ പ്രദേശമാകെ നിയന്ത്രണത്തിലാക്കി. റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഹസ്സ ബിന്‍ സായിദ് റോഡ് താത്കാലികമായി അടച്ചതായി പൊലീസ് ട്വീറ്റ് ചെയ്തു. മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....