എന്നെ വേട്ടയാടാനാണ് ശ്രമമെങ്കില്‍ അത് നടക്കില്ല കോടിയേരി മനസു തുറക്കുന്നു
ബിനീഷ് കോടിയേരി എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കാമെന്നും ആരും സംരക്ഷിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
ബെംഗളൂരു ലഹരിമരുന്നു കേസില്‍ കേന്ദ്ര നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദും തന്റെ മകന്‍ ബിനീഷ് കോടിയേരിയും തമ്മില്‍ ബന്ധമുണ്ടെന്ന വാര്‍ത്തകളോടെ പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.
ബിനീഷ് തെറ്റുകാരനെങ്കില്‍ സംരക്ഷിക്കില്ലെന്ന് കോടിയേരി വ്യക്തമാക്കി. പക്ഷെ പുകമറ സൃഷ്ടിക്കരുത് , നിങ്ങള്‍ പറയുന്ന
ആരോപണങ്ങളുടെ വിശദാംശങ്ങള്‍ തനിക്കറിയില്ല. പുകമറ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് അല്‍പായുസ് മാത്രമേ ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.
ബിനീഷ് കോടിയേരി തെറ്റുകാരനെങ്കില്‍ നിയമനടപടി സ്വീകരിക്കട്ട. ശിക്ഷിക്കപ്പെടേണ്ടതാണെങ്കില്‍ ശിക്ഷിക്കട്ടെ. തൂക്കിക്കൊല്ലേണ്ട കുറ്റമാണെങ്കില്‍ തൂക്കിക്കൊല്ലട്ടെ.
-
മാനസികമായി തകര്‍ക്കാന്‍ പറ്റില്ല
തന്നെ മാനസികമായി തകര്‍ക്കാനാണ് ശ്രമമെങ്കില്‍ അത് നടക്കില്ല. ഇതെല്ലാം നേരിടാന്‍ തയ്യാറായിട്ടാണ് ഒരു കമ്യൂണിസ്റ്റുകാരനായി ജീവിക്കുന്നത്. ഒരു കമ്യൂണിസ്റ്റുകാരന്‍ പല തരത്തിലുമുള്ള ആക്രമണം നേരിടേണ്ടി വരും. കേന്ദ്ര ഏജന്‍സികള്‍ എല്ലാ കാര്യവും അന്വേഷിക്കട്ടെയെന്ന് കോടിയേരി പറഞ്ഞു.
-
ചെന്നിത്തല തെളിവ് കൈമാറണം
തെളിവുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സി കാര്യങ്ങള്‍ സ്വതന്ത്രമായി അന്വേഷിച്ച് കണ്ടെത്തട്ടെ. ബിനീഷ് വല്ല കുറ്റവും ചെയ്തെങ്കില്‍ അവനെ ശിക്ഷിക്കട്ടെ, തൂക്കിക്കൊല്ലണ്ടതാണെങ്കില്‍ തൂക്കിക്കൊല്ലട്ടെ. ആരും സംരക്ഷിക്കാന്‍ പോകുന്നില്ല-
-
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മറയ്ക്കാന്‍
ഇപ്പോള്‍ ഈ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മറയ്ക്കാനാണന്ന് അദേഹം പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യപിച്ച 100 ദിന പദ്ധതികളെക്കുറിച്ച് യുഡിഎഫിന്റെ നിലപാടെന്താണ്. 88 ലക്ഷം കുടുംബത്തിനാണ് നാലുമാസം സൗജന്യമായി ഭക്ഷധാന്യം നല്‍കുന്നത്. നാലുലക്ഷം വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് നല്‍കുന്നു. 45,000 ഹൈടെക് ക്ലാസ്മുറിയായി. ക്ഷേമപെന്‍ഷന്‍ 1400 രൂപയാക്കി. 30,000 ഐടി ബിരുദധാരികള്‍ക്ക് ജോലി നല്‍കി. സ്റ്റാര്‍ട്ടപ്പുകള്‍ 300ല്‍നിന്ന് 2300 ആയി. പൊതുമേഖലാ സ്ഥാപനങ്ങള്‍ 131 കോടി നഷ്ടത്തില്‍നിന്ന് 258 കോടി രൂപയുടെ ലാഭത്തിലേക്കെത്തി. എല്‍ഡിഎഫ് അല്ലായിരുന്നു ഭരണത്തിലെങ്കില്‍ തിരുവനന്തപുരം വിമാനത്താവളം ഇതിനകം അദാനി കൈയടക്കുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ തിരിച്ചറിയുന്നതിലുള്ള അസ്വസ്ഥത പ്രതിപക്ഷത്തിനുണ്ട്. അതാണ് കേള്‍ക്കുന്നതെല്ലാം ആസ്ലാപണമാക്കി ഇറങ്ങുന്നത്. സ്വര്‍ണം, ലൈഫ് എതൊക്കെ എവിടെ എത്തി.
-
അരക്ഷിതാവസ്ഥ തീര്‍ക്കാന്‍ ശ്രമം
സര്‍ക്കാരിനു കീഴില്‍ ക്രമസമാധാന നില ഭദ്രമാണ്. കേരളത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമം നടക്കുകയാണ്.
ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെ നുണപ്രചാരണ കോലാഹലം സൃഷ്ടിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനനേട്ടം തമസ്‌കരിക്കാന്‍ ആസൂത്രിത ശ്രമമാണ് നടത്തുന്നത്. ഒരുവശത്ത് മുസ്ലിംതീവ്രവാദ ശക്തികളുമായും മറുവശത്ത് ഹിന്ദുത്വ വര്‍ഗീയ കക്ഷികളുമായും കോണ്‍ഗ്രസ് കൂട്ടുകൂടുന്നു.
ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും നേരിടാന്‍ ഇടതുപക്ഷ മുന്നണി സജ്ജമാണ്. ജോസ്.കെ.മാണിയോട് നിഷേധാത്മകമായ നിലപാടല്ല ഇടതുപക്ഷത്തിനുള്ളതെന്നും ജോസ് കെ മാണി ഒരു നിലപാട് സ്വീകരിച്ചതിന് ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു.