News Beyond Headlines

02 Friday
January

ജോസ് കെ മാണിയുടെ നീക്കത്തില്‍ , തകരുന്ന യു ഡി എഫ്

കെ എം മാണിയുടെ പിന്‍മുറക്കാന്റെ രാഷ്ട്രീയ നീക്കങ്ങളില്‍ യുഡിഎഫ് നേതൃത്വത്തിന് അടിപതറുന്നു. ജോസ് കെ മാണി ഇടതുചേരിയോട് അടുക്കുമ്പോള്‍ നഷ്ടം കോണ്‍ഗ്രസിന് തന്നെയാണ്. ഏത് ഇടതുകാറ്റിലും മധ്യതിരുവിതാംകൂറിനെ വലതുപക്ഷത്ത് ഉറപ്പിച്ച് നിര്‍ത്തിയത് കെഎം മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായിരുന്നു. അതാണ് ഇപ്പോള്‍ നഷ്ടമാവുന്നത്. പറഞ്ഞതെല്ലാം വിഴുങ്ങി ആ പാര്‍ട്ടിയെ തിരികെ കൊണ്ടുവരാന്‍പറ്റാത്ത സ്ഥിതിയിലായി കാര്യങ്ങള്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി കൂടി വ്യക്തമാക്കിയതോടെ മാണിഗ്രൂപ്പ് വലതു പാളയത്തില്‍ ഇല്ലെന്ന് ഉറപ്പായി കഴിഞ്ഞു. ചര്‍ച്ചകള്‍ വേഗത്തിലായി മുന്നണി പ്രവേശനം സുഗമമായാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഇനി വീറുറ്റപോരാട്ടമായിരിക്കും കോണ്‍ഗ്രസിന് നേരിടേണ്ടിവരിക. പലയിടത്തും ഇടതു, കോണ്‍ഗ്രസ് വ്യത്യാസം നാമമാത്രമാണ്. അവിടങ്ങളില്‍ മാണിവിഭാഗം അവര്‍ക്ക് തുണയാകും ജോസഫിനോ,ലീഗിനോ അത് മറികടക്കാനുള്ള അംഗബലം ഈ മേഖലയില്‍ ഇല്ല. ഇത് സാധ്യമായാല്‍ മാണിഅനുയായികളുടെ മൂന്നാം ഇടതു പ്രവേശനമാണ്്. ആദ്യരണ്ടില്‍ മുന്നില്‍ നിന്ന് നയിച്ചത് കെ എം മാണി ആയിരുന്നു എങ്കില്‍ മൂന്നാമങ്കത്തില്‍ മകനാണ് തേരാളി. കേരള കോണ്‍ഗ്രസ് ആദ്യം ഇടതുചേരിയില്‍ എത്തുന്നത് പിളര്‍പ്പുകള്‍ക്ക് മുന്‍പാണ്. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ അവര്‍ ഇടതുപക്ഷത്തായിരുന്നു . കെ എം ജോര്‍ജും ബാലകൃഷ്ണപിള്ളയും അന്ന് ജയിലിലായി. കെ എം മാണി ഒളിവില്‍ പോയി. എന്നാല്‍ ഡിസംബറില്‍ ജോര്‍ജിനെയും പിള്ളയെയും മോചിപ്പിച്ച് ദില്ലിയിലെത്തിച്ച് അച്യുതമേനോന്‍ മന്ത്രിസഭയില്‍ ചേരാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. അങ്ങനെ കേരള കോണ്‍ഗ്രസ് ഇടതു ചേരിയില്‍ നിന്ന് മാറി. 1975 ഡിസംബര്‍ 26-ന് കെ എം മാണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഒപ്പം ബാലകൃഷ്ണപിള്ളയും രണ്ടാംവട്ടം മാണിഇടതു പക്ഷത്ത് എത്തുന്നത് 1980-ല്‍ എകെ ആന്റണി പക്ഷം ഇടതുപക്ഷത്തേക്ക് മാറിയപ്പോള്‍ . അങ്ങനെ നായനാര്‍ മന്ത്രിസഭയില്‍ മന്ത്രിയുമായി. എന്നാല്‍ 1982-ല്‍ മാണി മാണി ഗ്രൂപ്പ് ആന്റണിക്കാെപ്പം തിരികെ യുഡിഎഫിലെത്തി. മൂന്നാംവട്ടം മാണി സാര്‍ ഇല്ലാതെ അദ്ദേഹത്തിന്റെ പാര്‍ട്ടി ഇടത്തേക്ക് നീങ്ങുകയാണ്. പി ജെ ജോസഫിനോട് തെറ്റിയാണ് കെ എം മാണി 1979-ല്‍ കേരള കോണ്‍ഗ്രസ് എം രൂപീകരിച്ചത്. അതേ ജോസഫാണ് മാണിയുടെ മരണശേഷം ആ പാര്‍ട്ടിക്കും ചിഹ്‌നത്തിനുവേണ്ടി അവകാശ വാദം ഉന്നയിച്ചത്. നിയമ പോരാട്ടത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് കേരള കോണ്‍ഗ്രസ് ( എം ) എന്ന പേരും ചിഹ്‌നവും സ്വന്തമാക്കിയശേഷമാണ് മകനും കൂട്ടരും ഇടത്തേക്ക് നീങ്ങുന്നത് അത് കേരള കോണ്‍ഗ്രസ് അണികള്‍ക്ക് ഇടയില്‍ ജോസ് കെ മാണിക്ക് സ്വീകാര്യത കൂട്ടിയിട്ടുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....