കരിപ്പൂരില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതു കൊടുവളളി സ്വര്‍ണക്കടത്ത് സംഘം. ഞായറാഴ്ച രാവിലെയാണ് വിമാനത്താവള റോഡില്‍ പരിശോധനയ്ക്കായി ബൈക്കിലെത്തിയ രണ്ടു ഡിആര്‍ഐ ഉദ്യോഗസ്ഥരെ സംഘം ഇന്നോവ കാറിടിപ്പിച്ച് വധിക്കാന്‍ ശ്രമിച്ചത്. ഡിആര്‍ഐ ഇന്‍സ്പെക്ടര്‍ ആല്‍ബര്‍ട്ട് ജോര്‍ജ്, ഡ്രൈവര്‍ നജീബ് എന്നിവര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ മുക്കം പഴനിങ്ങല്‍ വീട്ടില്‍ നിസാര്‍ ആണ് പിടിയിലായത്.നിസാറിന്റെ കൂടെയുണ്ടായിരുന്ന അരീക്കോട് പത്തനാപുരം സ്വദേശി ഫസലുറഹ്മാന് സംഭവസ്ഥലത്തുനിന്നു മുങ്ങിയിരുന്നു. ഇയാള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാളുടെ വീട്ടിലും പോലീസ് പരിശോധന നടത്തി.സംഭവത്തിനു പിന്നില്‍ കൊടുവളളി സ്വര്‍ണക്കടത്ത് സംഘമാണെന്ന് അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. നിലവില്‍ എന്‍ ഐ എ അന്വേഷിക്കുന്ന കേസിലെ പ്രതികളില്‍ നിന്ന് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുന്നുണ്ട്. കരിപ്പൂര്‍ വിമാനത്താവള ശുചീകരണ തൊഴിലാളികളെ ഇടനിലക്കാരാക്കി സ്വര്‍ണം കടത്തുന്നതു സംബന്ധിച്ചു നേരത്തെ തന്നെ ഡിആര്‍ഐക്കു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. കോഴിക്കോട്ടുനിന്നും കൊച്ചിയില്‍നിന്നുമായി ഉദ്യോഗസ്ഥര്‍ ഇതിനകം വിമാനത്താവളത്തില്‍ എത്തിയിരുന്നു. യാത്രക്കാരന് കൊണ്ടുവരുന്ന സ്വര്‍ണം ശുചിമുറിയില്‍ ഒളിപ്പിച്ച് ഇവ പിന്നീടു ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ പുറത്തു കടത്തുകയാണ് പതിവ്.ഞായറാഴ്ച സ്വര്‍ണക്കൈമാറ്റം നടക്കുന്നതിനിടയില്‍ പിടികൂടാനായിരുന്നു സംഘം ബുളളറ്റിലും കാറിലുമായി എത്തിയത്. എന്നാല്‍, ഇതിനു സാധിക്കാതെ വന്നപ്പോള്‍ സ്വര്‍ണം കൊണ്ടു പോകാനെത്തിയ സംഘത്തിന്റെ വാഹനങ്ങള്‍ നിരീക്ഷണത്തിലാക്കി. രണ്ട് വാഹനത്തിലായാണു കളളക്കടത്ത് സംഘമുണ്ടായിരുന്നത്. എന്നാല്‍, അപകടം വരുത്തിയ വാഹനത്തിലായിരുന്നു സ്വര്‍ണമുണ്ടായിരുന്നത്. പിടിയിലായ നിസാറും പിടികൂടാനുളള ഫസലും മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. വിമാനത്താവള റോഡ് അടിവാരം ബസ് സ്റ്റോപ്പിലെത്തെത്തിയപ്പോളാണ് കളളക്കടത്ത് വാഹനം ഡിആര്‍ഐ സംഘം തടഞ്ഞത്. കളളക്കടത്തുകാര്‍ ഡിആര്‍ഐ സംഘമാണെന്ന് അറിഞ്ഞതോടെ വാഹനം വെട്ടിച്ച് ഉദ്യോഗസ്ഥരായ ആല്‍ബര്‍ട്ട് ജോര്‍ജ്,നജീബ് എന്നിവരെത്തിയ ബുളളറ്റ് ഇടിച്ചിട്ടു കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. ഇടിച്ചിട്ട ബുളളറ്റ് 20 മീറ്ററോളും റോഡിലൂടെ വലിച്ചിഴച്ച വാഹനം റോഡരികില്‍ മരക്കുറ്റിയിലും ടെലിഫോണ്‍ ബോക്സിലും ഇടിച്ചാണ് നിന്നത്. മൂന്നു കിലോ സ്വര്‍ണമാണ് സംഘത്തില്‍നിന്നു കണ്ടെടുത്തത്. : ഡിആര്‍ഐ സംഘത്തെ ഇടിച്ചു തെറിപ്പിച്ച സ്വര്‍ണക്കടത്ത് വാഹന ഡ്രൈവര്‍ ഫസലുറഹ്മാന് സംഭവ സ്ഥലത്തുനിന്നു രക്ഷപ്പെട്ടത് ഉടുതുണി ഉരിഞ്ഞെറിഞ്ഞിട്ട്. കളളക്കടത്ത് സംഘത്തിന്റെ വാഹനം തടഞ്ഞപ്പോഴാണ് ബുളളറ്റില്‍ എത്തിയ രണ്ട് ഡിആര്‍ഐ ഉദ്യോഗസ്ഥരെ ഇടിച്ചിട്ടത്. നിയന്ത്രണം വിട്ട വാഹനം കുറ്റിക്കാട്ടിലെ മരത്തില്‍ ഇടിച്ചു നിന്നതോടെയാണ് പ്രധാന ഇടനിലക്കാരനായ ഫസലു റഹ്മാന് തുണി ഉരിഞ്ഞ് ഇറങ്ങിയോടിയത്. മുണ്ടുമായി വയലിലൂടെ ഒാടിയാൽ പിടിയിലാകുമെന്നു കണ്ടാണ് ഉരിഞ്ഞെറിഞ്ഞിട്ട് ഒാടിയതെന്നു സംശയിക്കുന്നു. സമീപത്തെ വയലിലൂടെ അടിവസ്ത്രത്തില്‍ ഓടിയ ഫസല്‍ തെട്ടടുത്ത വീട്ടുടമസ്ഥനെ വിളിച്ചുണര്‍ത്തി ഉടുമുണ്ട് ആവശ്യപ്പെടുകയായിരുന്നു. പോലീസിനെ കണ്ട് ഭയന്നോടിയപ്പോള്‍ തുണി നഷ്ടപ്പെട്ടാണു വീട്ടുടമയോട് ഇയാള്‍ പറഞ്ഞത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇയാളാണ് സ്വര്‍ണക്കടത്തിന്റെ ഇടനിലക്കാരനെന്നു ബോധ്യമായത്. ഇയാളുടെ ദൃശ്യങ്ങളും സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവ സ്ഥലത്തു പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഇയാളുടെ വീട്ടിലും പോലീസ് പരിശോധന നടത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....