News Beyond Headlines

28 Tuesday
April

ജോസാണ് ഇടതിന് കരുത്ത് കണക്കുകള്‍ പറയുന്നു

കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം കൂടി വന്നാല്‍ ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ മേല്‍ക്കൈ ഉണ്ടാകുമെന്ന് സിപിഎം കണക്കുകൂട്ടല്‍. ജോസഫ് വിഭാഗത്തെ അപേക്ഷിച്ച് ജോസ് കെ മാണി പക്ഷത്തിന് കോട്ടയം ജില്ലാ ജില്ലയില്‍ മികച്ച സ്വാധീനമുണ്ടെന്നും പാര്‍ട്ടി കണക്കാക്കുന്നു. ജോസ് വിഭാഗത്തിന് മധ്യകേരളത്തിലെ നാലു ജില്ലകളില്‍ കാര്യമായ ശക്തിയുണ്ടെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്തു വിവാദം ഉണ്ടായാലും എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ജോസ് കെ മാണി കൂടി എത്തിയാല്‍ അത് കൂടുതല്‍ ഗുണം ചെയ്യും. കോട്ടയത്തിനു പുറമെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ സീറ്റു നിലയില്‍ ഗണ്യമായ മാറ്റം വരുത്തുമെന്നാണ് വിലയിരുത്തല്‍. ആറു ശതമാനത്തിനു മേലെ വോട്ട് കേരളാ കോണ്‍ഗ്രസില്‍ നിന്നും ലഭിക്കും. ഇതില്‍ പാലാ, കാഞ്ഞിരപ്പള്ളി, ഇടുക്കി, ചങ്ങനാശേരി, കോതമംഗലം രൂപതകളിലെ അംഗങ്ങളായ നിലവില്‍ ഇടതു മുന്നണിക്ക് വോട്ടു ചെയ്യാത്തവരും ജോസ് വരുമ്പോള്‍ വരും എന്നതാണ് വിലയിരുത്തല്‍. കാരണം നിക്ഷ്പക്ഷ വോട്ടുകള്‍ പോകുന്ന വ്യക്തി ബന്ധങ്ങളിലൂടെയാണ് ആ നേതാക്കള്‍ ജോസിനൊപ്പമാണ്. 2016 തെരഞ്ഞെടുപ്പില്‍ നാലു ജില്ലകളിലായി ആകെയുള്ള 33 സീറ്റുകളില്‍ 18 യുഡിഎഫിനും 14 എല്‍ഡിഎഫിനും ഒരെണ്ണം പിസി ജോര്‍ജിനും ആയിരുന്നു. പാലാ, കോന്നി ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രണ്ടു സീറ്റുകളും എല്‍ഡിഎഫ് പിടിച്ചെടുത്തതോടെ (2019) നാലു ജില്ലകളിലെ സീറ്റുനിലയില്‍ ഇരു മുന്നണികളും തുല്യ നിലയിലായി. എറണാകുളം (14 ) യുഡിഎഫ് (9 ) എല്‍ഡിഎഫ് (5 ) കോട്ടയം (9 ) യുഡിഎഫ് (5 ) എല്‍ഡിഎഫ് (3 ) പിസി ജോര്‍ജ് (1) ഇടുക്കി (5 ) എല്‍ഡിഎഫ് (3 ) യുഡിഎഫ് (2) പത്തനംതിട്ട (5 ) എല്‍ഡിഎഫ് (5 ) യുഡിഎഫ് (0 ) ആകെ (33 ) യുഡിഎഫ് (16 ) എല്‍ഡിഎഫ് (16 ) പിസി ജോര്‍ജ് (1) ഇതിലും മെച്ചമായ അവസ്ഥ അടുത്ത തെരഞ്ഞെടുപ്പില്‍ നാലു ജില്ലകളില്‍ ഉണ്ടാകും എന്നാണ് ജോസ് വിഭാഗത്തിനു വേണ്ടി വാദിക്കുന്നവരുടെ കണക്കുകൂട്ടല്‍. അത് ഇങ്ങനെ. കോട്ടയം നിലവിലെ മൂന്നു മണ്ഡലങ്ങളും (വൈക്കം, ഏറ്റുമാനൂര്‍, പാലാ) ഒപ്പമുണ്ടാകും. കാഞ്ഞിരപ്പളളി എം എല്‍ എ ജയരാജ് എല്‍ ഡിഎഫിലേക്ക് വരുന്നതോടെ മണ്ഡലം ഇടത്തേക്ക് മറിയും. ചങ്ങനാശേരിയില്‍ കഴിഞ്ഞ തവണ 1849 വോട്ടിന്റെ മാത്രം ഭൂരിപക്ഷമാണ് യു ഡിഎഫിന് ഉണ്ടായത്. ഇത് മറികടക്കാന്‍ ജോസ് വരുന്നതോടെ കഴിയും.കടുത്തുരുത്തി മാണി വിഭാഗത്തിന് ശക്തിയുള്ളതെന്ന് പരക്കെ വിലയിരുത്തപ്പെടുന്നു. അതും അനുകൂലമാകും. പൂഞ്ഞാറില്‍ മാണി വിഭാഗം വന്നാല്‍ പിസി ജോര്‍ജിനെ പരാജയപ്പെടുത്താന്‍ കഴിയും. കോട്ടയം മണ്ഡലത്തില്‍ ഇടതു മുന്നേറ്റം ഉണ്ടാകും എന്നും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയല്ലാതെമറ്റാരു വന്നാലും വിജയിക്കാം എന്നുമാണ് വിലയിരുത്തല്‍. ജില്ലയില്‍ കുറഞ്ഞത് 7 സീറ്റുകള്‍ ഉറപ്പാക്കുന്നു. ഇടുക്കി നിലവിലെ മൂന്നു മണ്ഡലങ്ങളും (ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം ) ഒപ്പമുണ്ടാകും. എല്‍ ഡി എഫില്‍ എത്തുന്ന റോഷി അഗസ്റ്റിന് തന്റെ വ്യക്തി പ്രഭാവം കൊണ്ട് ഇടുക്കി നിലനിര്‍ത്താന്‍ കഴിയും. തൊടുപുഴയില്‍ മാണി വിഭാഗം വന്നാല്‍ പിജെ ജോസഫിനെ തളയ്ക്കാന്‍ കഴിയും. ജില്ലയില്‍ കുറഞ്ഞത് 4 സീറ്റുകള്‍ ഉറപ്പാക്കുന്നു. പത്തനംതിട്ട നിലവിലെ അഞ്ചു മണ്ഡലങ്ങളും (റാന്നി, തിരുവല്ല, ആറന്മുള, അടൂര്‍, കോന്നി ) നിലനിര്‍ത്താം. രാഷ്ട്രീയമായി വന്ന മാറ്റങ്ങള്‍ ലോക് സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാന്‍ സഹായിക്കും. എറണാകുളം നിലവിലെ അഞ്ചു മണ്ഡലങ്ങളും (കൊച്ചി, കോതമംഗലം. മൂവാറ്റുപുഴ, തൃപ്പൂണിത്തുറ, വൈപ്പിന്‍,) നിലനിര്‍ത്താം. നേരിയ വോട്ടിനു നഷ്ടമായ കുന്നത്തുനാട്ടില്‍ കേരളാ കോണ്‍ഗ്രസിലെ മാറ്റം ഗുണം ചെയ്യും. പഴയ മാണി വിഭാഗം സീറ്റുകളായ അങ്കമാലി, പിറവം എന്നിവടങ്ങളിലും മാറ്റം വരുത്തും. പ്രത്യേക സാഹചര്യത്തില്‍ നഷ്ടമായ പെരുമ്പാവൂര്‍ മണ്ഡലം തിരിച്ചു പിടിക്കാനും ജോസിന്റെ വരവ് സഹായിക്കും എന്നാണ് കണക്കുക്കൂട്ടല്‍. ജില്ലയില്‍ കുറഞ്ഞത് 8 സീറ്റുകള്‍ ഉറപ്പാക്കുന്നു. അങ്ങനെ മേഖലയിലെ ആകെയുള്ള 33 സീറ്റില്‍ കുറഞ്ഞത് 24 എങ്കിലും ഇടതു മുന്നണിക്ക് ലഭിക്കും എന്നതാണ് സെപ്റ്റംബര്‍

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....