News Beyond Headlines

28 Tuesday
April

കൂടുതല്‍ സ്ളീപ്പിങ്ങ് സെല്ലുകള്‍ ,

അല്‍ഖായിദ ബന്ധത്തിന്റെ പേരില്‍ കൂടുതല്‍ അറസ്റ്റിനു സാധ്യത. ഭോപാല്‍, മുംബൈ എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ചിലര്‍ എന്‍ഐഎയുടെ വലയിലായിട്ടുണ്ടെന്നും ഇതില്‍ മലയാളികളുമുണ്ടെന്നുമാണു റിപ്പോര്‍ട്ടുകള്‍ . എന്‍ഐഎ സംഘം രണ്ടാഴ്ച മുന്‍പു കേരളത്തില്‍ പലയിടത്തും തങ്ങിയിരുന്നു. ഐഎസിന്റെ സ്ലീപ്പിങ് സെല്ലുകളായി പ്രവര്‍ത്തിക്കുന്ന 30 പേര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുണ്ടെന്നും സൂചനയുണ്ട്. ജമിയത്തുല്‍ മുജാഹിദീന്‍ ബംഗ്ലദേശ് (ജെഎംബി) എന്ന ഐഎസ് ബന്ധമുള്ള ബംഗ്ലദേശ് ഭീകരസംഘടനയ്ക്കു കേരളത്തില്‍ സാന്നിധ്യമുള്ളതായി സംശയിക്കുന്നു. 2019 ല്‍ സംസ്ഥാനത്ത് അറസ്റ്റിലായ 7 പേര്‍ക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്നു കേന്ദ്ര ഏജന്‍സികള്‍ പറയുന്നു. അതിഥിത്തൊഴിലാളികളുടെ കൂട്ടത്തില്‍ താമസിച്ചിരുന്നവരാണ് ഇവര്‍. രാജ്യത്ത് നിരോധിച്ച 7 സംഘടനകളുടെ ഒളിപ്രവര്‍ത്തനത്തിനു കേരളം വേദിയാക്കുന്നുവെന്നാണു കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. പെരുമ്പാവൂരില്‍ നിന്നും കളമശേരിയില്‍ നിന്നും പിടിയിലായ അല്‍ഖ്വയ്ദ ഭീകരരെ എന്‍ഐഎ ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും. കഴിഞ്ഞ ദിവസം മൂവരേയും മജിസ്‌ട്രേറ്റിന് മുമ്പില്‍ എത്തിച്ചിരുന്നു. ഡല്‍ഹിയിലാണ് ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. മുര്‍ഷിദ് ഹസന്‍, ഇയാക്കൂബ് ബിശ്വാസ്, മൊഷാറഫ് ഹൊസന്‍ എന്നിവരാണ് കൊച്ചിയില്‍ നിന്നും അറസ്റ്റിലായത്. ബംഗാള്‍ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടനയിലെ അംഗങ്ങളാണിവര്‍. ദിവസങ്ങളായി ഇവര്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു. ഖുറാനുമായി പോയ സിആപ്ട് വാഹനം കോതമംഗലത്ത് എത്തിയെന്ന സൂചനകളുണ്ടായിരുന്നു. സ്വര്‍ണ്ണ കടത്തിന് പിന്നിലും തീവ്രവാദ ഫണ്ടിംഗാണെന്ന സംശയവും സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ക്കുള്ള പ്രാദേശിക സഹായത്തെ കുറിച്ച് അന്വേഷിക്കുന്നത്. ഇന്ത്യയില്‍ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ എന്‍ഐഎയ്ക്ക് നേരത്തെ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധയിടങ്ങളില്‍ രഹസ്യമായി നടത്തിയ പരിശോധനയിലാണ് അല്‍ഖ്വായ്ദ ബന്ധമുള്ള മൂന്ന് ഭീകരരെ കേരളത്തില്‍ നിന്നും ആറ് പേരെ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇവരുടെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചവര്‍ ഉണ്ടാകാമെന്നും അത്തരക്കാരെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലേക്കാണ് എന്‍ഐഎ പോകുന്നതെന്നും സൂചനയുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....