News Beyond Headlines

28 Tuesday
April

കടത്തിയവരെ ചോദ്യം ചെയ്യാത്തത് എന്ത് : കാനം

സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സ്വര്‍ണക്കടത്ത് നിയന്ത്രിക്കേണ്ടത് കസ്റ്റംസും കേന്ദ്ര സര്‍ക്കാരുമാണ്. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ സ്വര്‍ണക്കടത്ത് നിര്‍ബാധം നടന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റേയും കസ്റ്റംസിന്റേയും പരാജയമാണ് ഇത് കാണിക്കുന്നത്. ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം വന്നു എന്നാണ് കേസ്. ഇതിന്റെ അന്വേഷണം എവിടം വരെയായി? ആറ് മാസമായിട്ടും സ്വര്‍ണം അയച്ചു എന്ന് പറയുന്നയാളെ ചോദ്യം ചെയ്യാനായിട്ടില്ല. മെയ് മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് വരെ അന്വേഷണം നീട്ടികൊണ്ടുപോകുന്നതിനുള്ള രാഷ്ട്രീയ തന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. ബോധപൂര്‍വ്വമായ ശ്രമമാണിത്. അതിന്റെ പേരില്‍ ഇടതുപക്ഷം പിന്നോട്ടുപോകില്ല. മുന്നണിയും സര്‍ക്കാരും ശക്തമാണ്. ആര് കുറ്റക്കാരാണെന്ന് കണ്ടാലും ആ അന്വേഷണത്തെ ഞങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട് മുഖ്യമന്ത്രിയും ഈ നിലപാടാണ് സ്വീകരിച്ചതെന്നും കാനം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളെ കേരളത്തിലെ പ്രതിപക്ഷം ഏറ്റെടുത്ത് സര്‍ക്കാരിനെതിരെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ചാനലിന്റെ ചോദ്യം ഉത്തരം പരിപാടിയിലാണ് കാനം നിലപാടുകള്‍ വ്യക്തമാക്കിയത്. കേന്ദ്ര ഏജന്‍സികള്‍ക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാം. ചോദ്യം ചെയ്തതിന്റെ പേരില്‍ ഒരു മന്ത്രിയും ഇതുവരെ രാജിവെച്ചിട്ടില്ല. കേസില്‍ ആരോപിതയായ സ്ത്രീയുമായി ശിവശങ്കറിന് ബന്ധമുണ്ട് എന്നതിനാലാണ് മുഖ്യമന്ത്രിയുടെ പ്രസിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്. ഈ സര്‍ക്കാരിനെ ഒരു പുകമറയ്ക്കുള്ളില്‍ നിര്‍ത്തുക എന്നത് ചില മാധ്യമങ്ങളുടേയും പ്രതിപക്ഷത്തിന്റേയും ലക്ഷ്യമാണ്. സര്‍ക്കാര്‍ പുകമറയ്ക്കുള്ളിലാണ് എന്ന ആത്മസംതൃപ്തി പ്രതിപക്ഷത്തിന് കിട്ടും. അതിനപ്പുറം ഒന്നും സംഭവിക്കില്ല. കള്ളക്കടത്ത് നടത്തിയവരെ ആരെങ്കിലും ചോദ്യം ചെയ്തിട്ടുണ്ടോ. ദേശീയ ഏജന്‍സികള്‍ ദുബായില്‍ പോയിട്ട് പ്രധാന പ്രതിയെ കാണാന്‍ പോലും പറ്റിയില്ല. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി കുറേ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. സ്വര്‍ണക്കടത്തിന്റെ പ്രഭവ കേന്ദ്രം ഏതാണെന്ന് കണ്ടെത്താന്‍ പോലും സാധിക്കാത്ത ഏജന്‍സികളാണ് അന്വേഷണം നടത്തുന്നതെന്നും കാനം പറഞ്ഞു. മന്ത്രി പറഞ്ഞിട്ടല്ല ഖുറാന്‍ കൊണ്ടുവന്നത്. ഇറക്കുമതിയുടെ ഉത്തരവാദിത്തം മന്ത്രിയുടെ തലയില്‍ കെട്ടിവെക്കരുത്. കേന്ദ്ര ഏജന്‍സികളെ മോദി സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വേണ്ടിയാണ് ഉപയോഗിക്കുന്നത്. കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ ആണെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇത് കോണ്‍ഗ്രസിനെതിരെയാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....