News Beyond Headlines

09 Saturday
May

ആശങ്കയോടെ സംസ്ഥാനം.

കൊച്ചി: ആശങ്കയോടെ സംസ്ഥാനം. കോവിഡ് ആക്ടിവ് കേസുകളുടെ എണ്ണത്തില്‍ കേരളം അയല്‍ സംസ്ഥാനമായ തമിഴ്നാടിനെ മറികടന്നു. നിലവില്‍ കേരളത്തിലെ ആക്ടിവ് കേസുകള്‍ 48,892 ആണ്. തമിഴ്നാട്ടിനേക്കാള്‍ 2506 എണ്ണം കൂടുതലാണിത്.ഇന്നലെ തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തിലെ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം ആറായിരത്തിനു മുകളില്‍ എത്തി. 6477 കേസുകളാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 6131 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.കോവിഡ് ബാധിതരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളില്‍ കൂടുതല്‍ കാര്‍ക്കശ്യമുള്ള നിലപാടു സ്വീകരിക്കുന്നതുകൊണ്ടാവാം കേരളത്തില്‍ ആക്ടിവ് കേസുകള്‍ കൂടുന്നതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പരിശോധനയില്‍  നെഗറ്റിവ് എന്നു കണ്ടെത്തുന്നവരെയാണ് രോഗമുക്തി നേടിവരായി കേരളത്തില്‍ കണക്കാക്കുന്നതെന്ന് സംസ്ഥാന കോവിഡ് മാനേജമെന്റ് വിദഗ്ധ സമിതി ചെയര്‍പേഴ്സണ്‍ ഡോ. ബി.ഇക്ബാല്‍ പറഞ്ഞു. ഐസിഎംആറിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് പോസിറ്റിവ് ആയ ഒരാളെ പത്തു ദിവസത്തിനു ശേഷവും ലക്ഷണങ്ങളില്ലെങ്കില്‍ കോവിഡ് മുക്തി നേടിയതായി കണക്കാക്കാം. ഈ വ്യത്യാസം മൂലം കേരളത്തില്‍ ഒരാളുടെ ശരാശരി ചികിത്സാ കാലയളവ് രണ്ടാഴ്ചയോളമാണ്. പല സംസ്ഥാനങ്ങളിലും ഇത് രണ്ടു ദിവസമാണെന്ന് ഇക്ബാല്‍ ചൂണ്ടിക്കാട്ടി.ഒക്ടോബര്‍ പകുതി വരെ കേരളത്തില്‍ കേസുകള്‍ കൂടാനാണ് സാധ്യത എന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കുറഞ്ഞ ഘട്ടത്തിലാണ് കേരളത്തില്‍ തീവ്രമായത്. ഇത് ഏതാനും ആഴ്ചകള്‍ കൂടി തുടരുമെന്നാണ് വകുപ്പ് വിലയിരുത്തുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....