തൃശൂരില്‍ ഒരു വിഭാഗം ബിജെപി നേതാക്കളുടെ ഗ്രൂപ്പ് യോഗം,ശോഭാ സുരേന്ദ്രന്‍ പങ്കെടുത്തു കേന്ദ്ര ഭാരവാഹികളെ നിയമിച്ച രീതിയില്‍ അതൃപ്തിയുള്ള ബിജെപി കേരള ഘടകത്തിലെ ഒരു വിഭാഗം പ്രമുഖ നേതാക്കള്‍ സമാന്തര ഗ്രൂപ്പ് യോഗം ചേര്‍ന്നു. ജില്ലാ അടിസ്ഥാനത്തില്‍ ഉള്‍പ്പെടെ സമാന്തര പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് നീക്കം. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, മുന്‍ വൈസ് പ്രസിഡന്റുമാരായ കെ.പി. ശ്രീശന്‍, പി.എം. വേലായുധന്‍, മുന്‍ സംസ്ഥാന വക്താവ് ജെ.ആര്‍. പത്മകുമാര്‍, സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍ എന്നിവരാണു യോഗത്തില്‍ പങ്കെടുത്തത്. എ.പി. അബ്ദുല്ലക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനും ടോം വടക്കനെ വക്താവുമാക്കി വര്‍ഷങ്ങളായി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നവരെ അവഗണിച്ചതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കാന്‍ കൂടിയാണ് യോഗം. വി.മുരളീധരന്‍ പക്ഷത്തിന്റെ സ്വാധീനത്തിനു വഴങ്ങി അഖിലേന്ത്യ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് ദേശീയ നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് സമാന്തര യോഗം ചേര്‍ന്ന നേതാക്കളുടെ വിമര്‍ശനം. അര്‍ഹരായ നേതാക്കളെ അവഗണിക്കുന്നതിനെതിരെയാണ് ഇവര്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചാരണം നടത്തുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....