സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ സര്‍വകലാശാലയ എസ് എന്‍ ജി യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ഈ വര്‍ഷംതന്നെ ആരംഭിക്കും. പ്രവേശനം പൂര്‍ണമായും ഓണ്‍ലൈനിലാണ്.
കോഴ്സുകള്‍ യോജിപ്പിക്കും
നിലവില്‍ കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രങ്ങള്‍ സംയോജിപ്പിച്ചാണ് ഓപ്പണ്‍ സര്‍വകലാശാല.
കേരള, എംജി എന്നിവിടങ്ങളിലെ പ്രൈവറ്റ് രജിസ്ട്രേഷനും കേരള, കാലിക്കറ്റ്, കണ്ണൂര്‍ എന്നിവിടങ്ങളിലെ വിദൂരവിഭ്യാഭ്യാസവും സര്‍വകലാശാലയ്ക്ക് കീഴിലാകും. അവയിലേക്കുള്ള പ്രവേശനം ഓപ്പണ്‍ സര്‍വകലാശാലയാകും നടത്തുക. ഇവിടെ നിലവിലുള്ള വിദ്യാര്‍ഥികള്‍ ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കീഴിലാകും. നിലവിലുള്ള കേന്ദ്രങ്ങള്‍ സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങളാകും. ജീവനക്കാരും ഓപ്പണ്‍ സര്‍വകലാശാലയുടെ ഭാഗമാകും. പിന്നീട് കേരളത്തിലെ മറ്റൊരു സര്‍വകലാശാലയ്ക്കും വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നടത്താനാകില്ല.നിലവില്‍ വിദൂര സര്‍വകലാശാലയില്‍ പഠിക്കുന്ന രണ്ടര ലക്ഷത്തോളം വിദ്യാര്‍ഥികളെ കൂടാതെ 30,000 വിദ്യാര്‍ഥികള്‍ക്കുകൂടി ഉപരിപഠനം സാധ്യമാകും.
കോഴ്സുകള്‍
നിലവിലുള്ള സര്‍വകലാശാലകളുടെ അക്കാദമിക് കൗണ്‍സില്‍ തീരുമാനിക്കുന്ന കോഴ്സുകള്‍ തന്നെയാണ് തുടരുക. അത് ഓപ്പണ്‍ സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സിലിന്റെ ഭാഗമായി മാറുകയാണ് ചെയ്യുന്നത്. അധ്യാപകരും കൗണ്‍സില്‍ അംഗങ്ങളും പുതിയ സര്‍വകലാശാലയുടെ ഭാഗമായി തുടരും. പുതിയ കോഴ്സ് അതത് സര്‍വകലാശാലകള്‍ക്ക് തീരുമാനിക്കാം. തൊഴില്‍ അധിഷ്ഠിത കോഴ്സ്, സ്ത്രീകള്‍, പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്കെല്ലാം കൂടുതല്‍ പ്രയോജനകരമാകുന്ന കോഴ്സ് കൊണ്ടുവരും.
കൗണ്‍സില്‍
വൈസ് ചാന്‍സലര്‍, പ്രൊ വൈസ് ചാന്‍സലര്‍ തുടങ്ങിയവരെ ഉടന്‍ തീരുമാനിക്കും. അക്കാദമിക് കൗണ്‍സില്‍, എക്സിക്യൂട്ടീവ് കൗണ്‍സില്‍ തുടങ്ങിയവ ഉടന്‍ രൂപീകരിക്കും. സര്‍വകലാശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം യുജിസിയുടെ അംഗീകാരം ലഭിച്ചാല്‍ മതിയാകും. ആദ്യ ബാച്ച് പഠനം പൂര്‍ത്തിയാക്കുമ്പോഴേക്കും അംഗീകാരം ലഭ്യമാകും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....