സൗദിയിൽ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണമേറുന്നു. 2.84 ലക്ഷം വിദേശികൾ ഉൾപ്പെടെ 4 ലക്ഷം പേർക്കാണ് 3 മാസത്തിനിടെ ജോലി നഷ്ടപ്പെട്ടത്. ഇവരിൽ 1.16 ലക്ഷം പേർ സ്വദേശികളാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് സൂചിപ്പിക്കുന്നു.
ഈ വർഷം രണ്ടാം പാദത്തിലെ മാത്രം കണക്കാണിത്. ശമ്പളം വെട്ടിക്കുറച്ചത് ഉൾപ്പെടെ വിവിധ കാരണത്താൽ 60,000 വിദേശികളും 53,000 സ്വദേശികളും ജോലി രാജിവച്ചു. കമ്പനികൾ തൊഴിൽ കരാർ പുതുക്കാതെ ജോലി നഷ്ടപ്പെട്ടവരും നിരവധി. പ്രധാനമായും നിർമാണ മേഖലയിലെ തൊഴിലാളികൾക്കാണ് കൂടുതലും ജോലി നഷ്ടമായത്. ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ ജീവനക്കാർക്കും ജോലി പോയി.
സ്വദേശിവൽക്കരണം മൂലം ജോലി നഷ്ടപ്പെട്ടവർക്കു പുറമേയാണ് പുതിയ കണക്ക്. സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 15.4% ആയി വർധിച്ചതും ഈ കാലയളവിലാണ്. ഒന്നാം പാദത്തിൽ 11.8% ആയിരുന്നു തൊഴിലില്ലായ്മ നിരക്ക്. സൗദിയിലെ 1,36,30,454 ജോലിക്കാരിൽ 23.3 % സ്വദേശികളും 76.7% വിദേശികളുമാണ്. സൗദിയിൽ കോവിഡ് കുറഞ്ഞ്, സാധാരണ ജീവിതം പുനരാരംഭിച്ചതിനാൽ സമ്പദ്വ്യവസ്ഥ കൂടുതൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ജനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....