രണ്ടാ ഴ്ച കൂടി കേരളത്തില്‍ ഉയര്‍ന്ന തോതില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുമെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. കോവിഡ് വ്യാപനം അതിന്റെ തീവ്രതയിലേക്കെത്തിയെന്നതിന്റെ സൂചനയാണ് ഓരോ ദിവസും രോഗികളുടെ എണ്ണം കൂടുന്നത്. നിലവിലെ കണക്കുകളില്‍ ആശങ്കപെടേണ്ടതില്ലെന്നും ഒരാഴ്ചക്കു ശേഷം ഘട്ടം ഘട്ടമായി പുതിയ കേസുകള്‍ കുറയുമെന്നും ഇവര്‍ കണക്കാക്കുന്നു.
മൊത്തം ജനസംഖ്യയുടെ 30 ശതമാനം ആളുകള്‍ക്കു സ്വാഭാവിക പ്രതിരോധശേഷി(ഹേര്‍ഡ് ഇമ്മ്യൂണിറ്റി) എത്തുമ്പോഴാണ് കോവിഡ് വ്യാപനം പാരമ്യതയിലെത്തിയെന്നു കണക്കാക്കുന്നത്. മൂന്നു കോടി ജനസംഖ്യയുള്ള കേരളത്തില്‍ ഒരു കോടി ആളുകളെങ്കിലും കോവിഡുമായി അറിഞ്ഞോ അറിയാതയോ സമ്പര്‍ക്കത്തിലായി പ്രതിരോധശേഷി നേടണം. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ചിന്റെ രണ്ടാം സെറോ സര്‍വൈലന്‍സ് സര്‍വേയിലെ കണ്ടെത്തല്‍ അനുസരിച്ചു രോഗം സ്ഥിരീകരിച്ച ഒരാളില്‍ നിന്ന് അമ്പതുപേരിലേക്കു വൈറസ് ബാധ പടരാനുള്ള സാധ്യതയുണ്ട്. ഈ കണക്കനുസരിച്ചു മൂന്നുലക്ഷം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതോടെ കേരളത്തില്‍ കോവിഡ് വ്യാപനം അതിന്റെ പാരമ്യതയില്‍ എത്തും. രണ്ടു ലക്ഷത്തിനും മൂന്നു ലക്ഷത്തിനും ഇടയില്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന സമയത്ത് ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടികൊണ്ടിരിക്കും.നിലവില്‍ ഈ അവസ്ഥയിലൂടെയാണു കേരളം കടന്നുപോകുന്നത്. മൂന്നുലക്ഷം കേസുകളെത്തുന്നതോടെ രോഗവ്യാപന തീവ്രത കുറയും. നിലവില്‍ ഒരാഴ്ച കൂടി കേസുകള്‍ വര്‍ധിക്കുമെന്നും ആശങ്കപെടേണ്ടതില്ലെന്നും ഇവരുടെ പഠനം പറയുന്നു
ഡേറ്റ വിശകലനത്തില്‍ നിന്ന് പുതിയ ലോക്ക് ഡൗണ്‍ ആവശ്യമില്ലെന്ന നിഗമനത്തില്‍ എത്തി.എന്നാല്‍ നിയന്ത്രണങ്ങള്‍ തുടരണം. എവിടെയും സൂപ്പര്‍ സ്പ്രഡേ് ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കിയാല്‍ രോഗവ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ കഴിയും അതുകൊണ്ടാണ് 144 പ്രഖ്യാപിച്ച് നടപടികളിലേക്ക് നീങ്ങിയത്.
കേരളത്തിലെ ഓരോ ജില്ലകളിലും വ്യത്യസ്തമായ സാഹചര്യമാണു നിലനില്‍ക്കുന്നത്. തിരുവനന്തപുരം ,എറണാകുളം മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. ഇതിനായി ജില്ലാ തലത്തില്‍ പ്രത്യേക സമിതിയുണ്ട് അവരാണ് കാര്യങ്ങള്‍ ഇനി മോണിട്ടര്‍ ചെയ്യുക.
കോവിഡ് രോഗം ഭേദമായവരിലെ മറ്റു ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചു വിശദമായ പഠനം തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. . മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് ഇതിനു സംവിധാനം ഒരുക്കുക. . . അയല്‍ സംസ്ഥാനങ്ങളെ മരണ നിരക്ക് ഒരു ശതമാനത്തിനു മുകളില്‍ എത്തിയപ്പോഴും കേരളത്തില്‍ മരണ നിരക്ക് 0.58 ശതമാനമാണ്. പ്രായമേറിയവരും ജീവിത ശൈലീരോഗമുള്ളരും ഏറെയുണ്ടായിട്ടും മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ കഴിയുന്നത് നേട്ടമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....