News Beyond Headlines

06 Saturday
June

യുഎഇയിൽ സുരക്ഷാ നിർദേശങ്ങൾ കർശനമാക്കി

ചൂടുകുറഞ്ഞ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ തിരക്കു കൂടിയതോടെ സുരക്ഷാ നിർദേശങ്ങൾ കർശനമാക്കി അധികൃതർ. യുഎഇയിൽ കോവിഡ് കേസുകളുടെ എണ്ണം കൂടിവരുന്നതിനാലാണ് കരുതലും കൂട്ടിയത്. തണുത്ത കാലാവസ്ഥയായതിനാൽ  പാർക്കിലും ബീച്ചിലും മരുഭൂമിയിലും സായാഹ്നം ചെലവഴിക്കാൻ എത്തുന്നവരുടെ എണ്ണം കൂടിവരികയാണ്.

വാരാന്ത്യങ്ങളിൽ കുടുംബസമേതം പുറത്തിറങ്ങുന്നവരുടെ എണ്ണവും കൂടി. 8 മാസമായി വീടിനകത്തിരുന്ന സ്വദേശികളും വിദേശികളും നിയന്ത്രണങ്ങളിൽ കാലാവസ്ഥ അനുകൂലമായതോടെയാണ് കൂടുതലായി പുറത്തിറങ്ങിയത്. വാരാന്ത്യങ്ങളിൽ മരുഭൂമിയിൽ തമ്പടിച്ച് തങ്ങുന്നവരും ഏറെ. കുടുംബാംഗങ്ങൾ പാർക്കിലോ ബീച്ചിലോ മരുഭൂമിയിലോ തമ്പടിക്കുന്നതിന് തടയുന്നില്ലെങ്കിലും ഒട്ടേറെ പേർ കൂട്ടം ചേരുന്നത് അനുവദനീയമല്ല.  വിവാഹത്തിനും മരണത്തിനും 10 പേരിൽ കൂടാൻ പാടില്ലെന്നാണ് നിയമം. പൊതുസ്ഥലത്ത് 10 പേരിൽ കൂടുതൽ  ഒത്തുകൂടിയാലും നിയമനടപടി ഉണ്ടാകും.

വീടിന് അകത്താണെങ്കിലും പുറത്താണെങ്കിലും കൂട്ടം ചേരുന്നതിന് വിലക്കുണ്ട്. പുറത്തുപോകുന്നവർ വായും മൂക്കും മറയത്തക്കവിധമുള്ള മാസ്ക് ധരിക്കണം. ‌കേടായാൽ ധരിക്കാനായി അധിക മാസ്കും കരുതണം. ഗ്ലൗസ് ഇടുന്നതാണ് അഭികാമ്യം. ഉപയോഗശേഷം പ്രത്യേക കവറിലാക്കി അടച്ച് മാലിന്യത്തൊട്ടിയിൽ നിക്ഷേപിക്കണം. സാനിറ്റൈസർകൊണ്ടോ സോപ്പും വെള്ളവും ഉപയോഗിച്ചോ കൈകൾ ഇടയ്ക്കിടെ ശുചിയാക്കണം. മുഖത്ത് സ്പർശിക്കരുത്. പൊതു സ്ഥലത്താണെങ്കിൽ ജനക്കൂട്ടത്തിൽനിന്നും അകന്നു നിൽക്കണം.

പ്രതിരോധ ശേഷി കുറയ്ക്കുന്ന പകർച്ചപ്പനിയുടെ കാലംകൂടിയായതിനാൽ ഫ്ലൂ വാക്സീൻ നിർബന്ധമായും എടുക്കണമെന്നും ആരോഗ്യവിഭാഗം ഓർമിപ്പിച്ചു. ഗർഭിണികൾ, 55 വയസ്സിനു മുകളിലുള്ളവർ, ഗുരുതര അസുഖമുള്ളവർ, ചെറിയ കുട്ടികൾ എന്നിവർ പുറത്തു പോകുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. കോവിഡ് മുക്തനായിട്ടുള്ളവരാണെങ്കിൽ പതിവായി വ്യായാമം ചെയ്യാൻ മറക്കരുത്. നിരീക്ഷണ കാലാവധി കഴിഞ്ഞെങ്കിലും ശ്വാസകോശം പൂർവ സ്ഥിതിയിലാകുന്നതിനു മുൻപ് മറ്റു വൈറസും ബാക്ടീരിയകളും പിടിപെടാൻ സാധയതയുണ്ട്. മാളിലും തീം പാർക്കിലും മറ്റു ഇൻഡോർ വിനോദ കേന്ദ്രങ്ങളിൽ പോകുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ ഓർമിപ്പിച്ചു.

പ്രതലങ്ങളിൽ തൊട്ടശേഷം മുഖത്ത് സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കണം. സൗകര്യമുള്ള സ്ഥലങ്ങളിൽ പോലും  നഗരസഭ ബാർബിക്യു അനുവദിച്ചിട്ടില്ല. അനധികൃതമായി ബാർബി ക്യു ചെയ്താൽ നിയമനടപടി നേരിടേണ്ടിവരും. നിയമം ലംഘിച്ച് പൊതു, സ്വകാര്യ സ്ഥലങ്ങളിൽ ഒത്തു ചേർന്നവർക്കെല്ലാം പിഴയുണ്ട്.  ആതിഥേയന് 10,000 ദിർഹവും അതിഥികൾ ഓരോരുത്തർക്കും 5000 ദിർഹവുമാണ് പിഴ. ആരോഗ്യസുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാതിരുന്നാൽ 2,000 ദിർഹവും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാതിരുന്നാൽ 3,000 ദിർഹവും കുടുംബാംഗങ്ങളല്ലാത്ത 3 പേർ വാഹനത്തിൽ കയറിയാൽ 3000 ദിർഹവും പിഴയുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....