സര്‍ക്കാരിനെതിരായ പ്രത്യക്ഷസമരം നിറുത്തിവയ്ക്കാന്‍ എടുത്ത തീരുമാനം യു ഡി എഫ് തിരുത്തി. എല്ലാ യു ഡി എഫ് ഘടകക്ഷികളോടും ആലോചിച്ചാണ് സമരം നിര്‍ത്തിയതെന്ന് കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും പറഞ്ഞതിന്റെ ചൂടാറും മുന്‍പാണ് പുതിയ കണ്‍വീനര്‍ തീരുമാനം തിരുത്തിയത്.
ഉമ്മന്‍ചാണ്ടിയും രമേശിനെയും വെട്ടി ഹൈക്കമാന്റ് പിന്‍തുണയില്‍ യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് എത്തിയ ഹസന്റെ തീരുമാനത്തിന് മുരളീധരന്റെ പിന്‍തുണയും ലഭിച്ചിട്ടുണ്ട്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരം തുടരുമെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ അറിയിച്ചിരിക്കുന്നത്. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചുകൊണ്ടായിരിക്കും വരുന്ന 12-ന് നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ സമരം നടത്തുക.
യു ഡി എഫ് സമരം അവസാനിപ്പിച്ചതിനെതിരെ കെ.മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം മാറ്റിയതെന്നാണ് സൂചന. സമരത്തില്‍ നിന്ന് പിന്മാറുന്ന കാര്യത്തില്‍ കൂടിയാലോചന നടന്നില്ലെന്നും സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ സമരത്തില്‍ നിന്ന് പിന്മാറുന്നത് തിരിച്ചടിയാകുമെന്നുമാണ് കെ മുരളീധരന്‍ അടക്കമുളളവര്‍ പറഞ്ഞിരുന്നത്. പ്രതിപക്ഷം സര്‍ക്കാരുമായി ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി ബി ജെ പിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടുയുടെ സുവര്‍ണ്ണ ജൂബില ആഘോഷ ദിവസം ഐ ഗ്രൂപ്പ് നടത്തിയ സമരത്തിനെതിരെ എ വിഭാഗത്തിന്റെ എതിര്‍പ്പ് വന്ന് അവര്‍ സമരത്തില്‍ നിന്ന് മാറുന്നു എന്ന തീരുമാനം എടുത്തതിനെ തുടര്‍ന്നായിരുന്നു ചെന്നിത്തലയുടെ പിന്‍മാറ്റം.
കഴിഞ്ഞമാസം 28നാണ് പ്രത്യക്ഷ സമരത്തില്‍ നിന്ന് പിന്മാറാന്‍ യു ഡി എഫ് തീരുമാനിച്ചത്. പ്രതിപക്ഷ നേതാവിന്റെ ഈ തീരുമാനത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തിരുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപിപ്പിക്കുന്നത് സമരക്കാരാണെന്ന രീതിയില്‍ സര്‍ക്കാരും സി പി എമ്മും ശക്തമായ പ്രചാരണം തുടങ്ങിയതിന് നിക്ഷ്പക്ഷരായ ജനങ്ങള്‍ സോഷ്യ മീഡിയയില്‍ പിന്‍തുണയ്ക്കുക കൂടി ചെയ്തത് വലിയ തിരിച്ചടി ആയി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....