കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുപ്പിച്ച സ്മിത മേനോനെച്ചൊല്ലി ബിജെപിയില്‍ തര്‍ക്കം. ഇതോടെ മുരളീധരന്‍ പാര്‍ടിക്കകത്തും പ്രതിരോധത്തിലായി.
മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായശേഷമാണ് സ് മിത മേനോനെക്കുറിച്ച് താന്‍ അറിയുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞതോടെയാണ് പുതിയ കലാപം.
അതിനുമുമ്പ് തനിക്ക് അവരെക്കുറിച്ച് അറിയില്ല. ഇക്കാര്യത്തില്‍ കൊടുവള്ളിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കവേയാണ് ഇക്കാര്യം രമേശ് പറഞ്ഞത്. സ് മിത മേനോനെ തനിക്ക് മുന്‍ പരിചയമില്ലെന്ന് മഹിളാമോര്‍ച്ച സംസ്ഥാനനേതാവ്അഡ്വ. നിവേദിത സുബ്രഹ്മണ്യനും പറഞ്ഞു. സെക്രട്ടറി ചുമതലയില്‍ വന്നത് മുതലുള്ള പരിചയമേയുള്ളൂ. ഭാരവാഹികളെ തയ്യാറാക്കിയത് ഒരു പാനലാണ്.
സ് മിതയെ സംസ്ഥാന സെക്രട്ടറിയാക്കാനുള്ള പ്രവര്‍ത്തന പാരമ്പര്യം, സംഘടനാ ബന്ധം എന്നീ ചോദ്യങ്ങളില്‍ ഉത്തരംമുട്ടി നില്‍ക്കുകയാണ് നേതൃത്വം. ബിജെപിയുടെ അനുബന്ധ സംഘടനകളിലൊന്നും പ്രവര്‍ത്തിച്ച് പരിചയമില്ലാത്തവര്‍ സംസ്ഥാന ഭാരവാഹിയായതിലുള്ള എതിര്‍പ്പാണ് പലരും പ്രകടിപ്പിക്കുന്നത്. പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള മുരളീധര വിരുദ്ധപക്ഷം വിഷയം പാര്‍ടിക്കകത്ത് ശക്തമായി ഉന്നയിക്കും.
സ്മിതയെ അറിയില്ലെന്ന് പറഞ്ഞ് അതൃപ്തിയും എതിര്‍പ്പും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിലൂടെ ഈ വിഭാഗം പരസ്യമാക്കിക്കഴിഞ്ഞു.
സ് മിതയെ അബുദാബിയിലെ മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുപ്പിച്ചതിലോ സ്വര്‍ണക്കടത്ത് വിവാദങ്ങളിലോ മുരളീധരനെ ന്യായീകരിക്കാന്‍ കൃഷ്ണദാസ് പക്ഷം ഇതുവരെ തയ്യാറായിട്ടില്ല്. നയതന്ത്ര വിഷയത്തില്‍ പ്രധാനമന്ത്രി അന്വേഷിക്കട്ടെ എന്നതാണിവരുടെ നിലപാട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....