News Beyond Headlines

07 Thursday
May

കാമുകന് വേണ്ടി സ്വര്‍ണം മോഷ്ടിച്ച് ജയിലിലായി, പിന്നീട് കാമുകനെതിരെ പീഡന പരാതി

ബേക്കല്‍ സ്വദേശിനിയായ ബിബിഎ വിദ്യാര്‍ഥിനിയെ മംഗളൂരുവില്‍ പീഡിപ്പിച്ച കേസ് ബേക്കല്‍ പൊലീസ് മംഗളൂരു പൊലീസിന് കൈമാറും. കാമുകനും മംഗളൂരു പറങ്കിപ്പേട്ട സ്വദേശി കിരണ്‍ പൂജാരി(25)ക്കെതിരേയാണ് 19 കാരി പീഡന പരാതി നല്‍കിയിരിക്കുന്നത്. മോഷണകേസില്‍ പ്രതി കൂടിയാണ് പരാതിക്കാരി. 2019 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ മംഗളൂരുവിലെ വിവിധ കേന്ദ്രങ്ങളില്‍ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പഠനാര്‍ത്ഥം മംഗളൂരുവിലെത്തിയ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ കിരണ്‍ പൂജാരി വിവാഹ വാഗ്ദാനം നല്‍കുകയും, പിന്നീട് പ്രതിയുടെയും സുഹൃത്തിന്റെയും മംഗളൂരുവിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നുമാണ് വിദ്യാര്‍ഥിനിയുടെ പരാതി.
താന്‍ ചതിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെ വിദ്യാര്‍ത്ഥിനി പരാതി നല്‍കുകയായിരുന്നു. ഈ മാസം നാലിന് ജില്ലാ പോലീസ് ചീഫിനാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പിന്നീട് ബേക്കല്‍ പൊലീസിനെ ഏല്‍പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തന്ത്രപൂര്‍വ്വം കെണിയില്‍പ്പെടുത്തിയ പെണ്‍കുട്ടിയെ മയക്കുമരുന്ന് കേസില്‍ കണ്ണിയായ കിരണ്‍ പൂജാരി ലൈംഗികമായി ചൂഷണം ചെയ്തതാണെന്നാണ് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്.അതേസമയം കേസ് രജിസ്റ്റര്‍ ചെയ്തത് ബേക്കല്‍ പോലീസാണെങ്കിലും, പീഡനം നടന്നത് മംഗളൂരുവിലായതിനാല്‍ കേസിന്റെ തുടരന്വേഷണം കര്‍ണ്ണാടക പോലീസിന് കൈമാറുമെന്ന് ബേക്കല്‍ എസ്‌ഐ പി അജിത്ത്കുമാര്‍ വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തില്‍ പ്രതിക്ക് മയക്കുമരുന്ന് കടത്തു സംഘവുമായി ബന്ധമുണ്ടെന്നും, കിരണ്‍ പൂജാരി മയക്കുമരുന്ന് കേസ്സില്‍ ജയിലില്‍ കിടന്ന ആളാണെന്നും പോലീസിന് സൂചന ലഭിച്ചു. കിരണ്‍ ഇപ്പോള്‍ ജയിലിലാണുള്ളതെന്നും പോലീസ് സംശയിക്കുന്നുണ്ട്.
പരാതിക്കാരിയായ പെണ്‍കുട്ടി ഈ കാമുകന് വേണ്ടി സ്വര്‍ണം മോഷ്ടിച്ച കേസില്‍ അറസ്റ്റിലായിരുന്നു. അടുക്കത്ത് ബയലിലെ ബന്ധുവീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസിലാണ് പിടിയിലായത്. സമാനമായ മൂന്നുകേസുകള്‍ പെണ്‍കുട്ടിക്കെതിരേയുണ്ടെന്നും ഒരു കേസില്‍ ജയിലില്‍ പോയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കേസില്‍ പ്രേരണാകുറ്റത്തിന് കിരണും അറസ്റ്റിലായിരുന്നു. ആഢംബര ജീവിതം നയിക്കാനാണ് ഇരുവരും മോഷണം നടത്തിയത്. അടുക്കത്ത് ബയലില്‍ നിന്ന് 20 പവനോളം സ്വര്‍ണമാണ് പെണ്‍കുട്ടി മോഷ്ടിച്ചത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....