കേന്ദ്ര സഹമന്ത്രിക്കൊപ്പമുള്ള തന്റെ കുടുംബാംഗത്തിന്റെ ചിത്രം മോശം കമന്റുകളിട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതായി മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോന്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രചരിക്കുന്ന ഒരു ഫോട്ടോ പോലും ആരും കാണാത്തതും ഒളിപ്പിച്ചു വച്ചിട്ടുള്ളതുമല്ല. എല്ലാം തന്റെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുള്ളവയാണ്. അതെടുത്ത് മോശമായി പ്രചരിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും സ്മിത പ്രതികരിച്ചു.
അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്റെ (ഐഒആര്‍എ) പരിപാടിയുടെ സമാപന ദിവസം ഞാന്‍ പത്രക്കുറിപ്പ് തയ്യാറാക്കി അനുമതി വാങ്ങുന്നതിന് ഇരിക്കുമ്പോഴുള്ള ഫോട്ടോകളാണ് അത്. ആ പരിപാടി നടക്കുന്നത് അറിഞ്ഞ് അങ്ങോട്ടു ചോദിച്ചു സ്വന്തം പണം മുടക്കി ടിക്കറ്റെടുത്തു പോയ പരിപാടിയാണത്. ഒരു രാജ്യാന്തര ബിസിനസ് കോണ്‍ഫറന്‍സ് റിപ്പോര്‍ട്ടു ചെയ്യാന്‍ അവസരം കിട്ടുമല്ലോ എന്നാണ് കരുതിയത്. മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം എടുത്ത് 2007 മുതല്‍ കൊച്ചിയില്‍ പിആര്‍ ഏജന്‍സി നടത്തുന്ന ആള് എന്ന നിലയിലായിരുന്നു ഇത്.
മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടോ എന്ന് അദ്ദേഹം അന്വേഷിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയത്. സ്വന്തം ചെലവിലായിരുന്നു യാത്ര. ഇക്കാര്യം കൊച്ചിയിലെ മിക്ക മാധ്യമ പ്രവര്‍ത്തകരോടും പറയുകയും ചെയ്തിരുന്നു. ഗള്‍ഫ് ന്യൂസ്, റോയിട്ടേഴ്സ്, ഖലീജ് ടൈംസ്, ഗള്‍ഫ് ടുഡെ തുടങ്ങിയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാരും അവിടെ ഉണ്ടായിരുന്നു. കേരളത്തില്‍നിന്നുള്ള പ്രമുഖ ചാനലുകളും വാര്‍ത്ത റിപ്പോര്‍ട്ട്് ചെയ്തിരുന്നു. സഹോദരനും ഭാര്യയും ദുബായിലുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ അവര്‍ക്കൊപ്പമാണ് താമസിച്ചത്. സര്‍ക്കാരിന് ഒരു ചെലവും വരുത്തിയിട്ടില്ല. ഈ യാത്രയാണ് ഇപ്പോള്‍ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട്, പ്രോട്ടോക്കോള്‍ ലംഘനം തുടങ്ങി പല കഥകളായി പ്രചരിപ്പിക്കുന്നത്.
അബുദാബിയില്‍ നടന്ന കോണ്‍ഫറന്‍സില്‍ ഇവര്‍ പങ്കെടുത്തത് ചട്ടം ലംഘിച്ചാണെന്നു കാട്ടി ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വിദേശകാര്യമന്ത്രിയുടെ ഓഫിസിനോട് വിശദീകരണം തേടിയിട്ടുണ്ട്. യോഗത്തില്‍ ഔദ്യോഗിക പ്രതിനിധി അല്ലാത്ത സ്മിത മേനോന് പങ്കെടുത്തത് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കണം എന്നാവശ്യപ്പെട്ട് ചിത്രങ്ങള്‍ സഹിതമായിരുന്നു പരാതി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....