News Beyond Headlines

07 Thursday
May

ട്രെയിന്‍ ടിക്കറ്റുകള്‍ ഇനി അഞ്ചു മിനിറ്റ് മുമ്പു വരെ ലഭിക്കും; പുതിയ ക്രമീകരണം നാളെ മുതല്‍

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് ബുക്കിങ്ങിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ റെയില്‍വേ ഇളവു വരുത്തുന്നു. ഇതനുസരിച്ച് ഒക്ടോബര്‍ 10 മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അഞ്ചു മിനിറ്റ് മുമ്പ് വരെ ടിക്കറ്റുകള്‍ ലഭിക്കും. കോവിഡ് വ്യാപനത്തിന് മുമ്പ് ട്രെയിന്‍ പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുതല്‍ അഞ്ചുമിനിറ്റ് വരെയുള്ള സമയത്തിന് ഇടയിലാണ് സെക്കന്‍ഡ് ചാര്‍ട്ട് തയ്യാറാക്കിയിരുന്നത്. ഈ രീതിയിലേക്ക് തിരികെ വരാനാണ് റെയില്‍വേ അധികൃതരുടെ തീരുമാനം. കോവിഡിന്റെ പശ്ചാത്തലത്തില്‍ റഗുലര്‍ ട്രെയിനുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പകരം സ്പെഷ്യല്‍ ട്രെയിനുകളാണ് റെയില്‍വേ ഓടിക്കുന്നത്.
പുതിയ തീരുമാനം അനുസരിച്ച് 30 മിനിറ്റ് മുതല്‍ അഞ്ചു മിനിറ്റ് വരെയുള്ള സമയത്തിനിടയിലാകും രണ്ടാം ചാര്‍ട്ട് തയ്യാറാകുക. ഇതിലേക്കാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനാകുക. നേരത്തെ കോവിഡ് വ്യാപനം കണക്കിടെുത്ത് സെക്കന്റ് ചാര്‍ട്ട് രണ്ടു മണിക്കൂര്‍ മുമ്പ് ക്ലോസ് ചെയ്യുമായിരുന്നു.
ഒക്ടോബര്‍ 10 മുതല്‍ ആദ്യ ചാര്‍ട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പ് തയ്യാറാകും. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നത് അടക്കമുള്ള സീറ്റ് ഒഴിവിലേക്ക് യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. കൗണ്ടറുകള്‍ വഴിയോ, ഓണ്‍ലൈന്‍ വഴിയോ സെക്കന്റ് ചാര്‍ട്ട് തയ്യാറാക്കുന്നതുവരെ ബുക്ക് ചെയ്യാവുന്നതാണ്. ഈ സമയം വരെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാവുന്നതാണെന്നും, നിയമാനുസൃതം പണം തിരികെ ലഭിക്കുമെന്നും റെയില്‍വേ അറിയിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് നേരത്തെ ട്രെയിന്‍ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി മാത്രമാണ് ലഭ്യമാക്കിയിരുന്നത്. റെയില്‍വേ സ്റ്റേഷനുകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കുക, അത്യാവശ്യ യാത്രക്കാര്‍ മാത്രം പോകുന്ന അവസ്ഥയുണ്ടാക്കുകയും, സാദായാത്രയെ പരമാവധി നിരുത്സാഹപ്പെടുത്തുകയും ലക്ഷ്യമിട്ടായിരുന്നു ഈ തീരുമാനം. എന്നാല്‍ കോവിഡ് ലോക്ക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ വരുത്തിയതോടെയാണ് റെയില്‍വേയും ഇളവുകള്‍ വരുത്തിയിരിക്കുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....