കലക്ടറും ഗണ്‍മാനും ഡ്രൈവറും ചേര്‍ന്ന് രണ്ടര കോടി രൂപയുടെ ചന്ദനം പിടികൂടിയ കേസില്‍ മുഖ്യ പ്രതിയെ വനം വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. താഴെ നായന്മാര്‍മൂലയിലെ അബ്ദുല്‍ ഖാദര്‍ (58) ആണ് അറസ്റ്റിലായത്. വിദ്യാനഗറിലെ ആശുപത്രി പരിസരത്ത് വച്ചാണ് അബ്ദുല്‍ ഖാദര്‍ പിടിയിലായതെന്ന് അധികൃതര്‍ പറഞ്ഞു. കൂട്ടുപ്രതികളായ ഇയാളുടെ മകന്‍ അര്‍ഷാദ്, ലോറി ഡ്രൈവര്‍, കര്‍ണ്ണാടക തുംകൂര്‍ സ്വദേശി എന്നിവരെ പിടികിട്ടാനുണ്ട്. ഇവര്‍ക്ക് വേണ്ടി വനം വകുപ്പ് വലവിരിച്ചിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി. കൂടുതല്‍ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങും.
ഇത്രയും കൂടുതല്‍ ചന്ദനം എവിടെ നിന്നെല്ലാമാണ് എത്തിച്ചതെന്നും ആരൊക്കെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നതടക്കമുള്ള വിവരങ്ങള്‍ അബ്ദുല്‍ ഖാദറില്‍ നിന്നും ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ മുമ്പ് കൊല്ലത്ത് നടന്ന ചന്ദന കടത്ത് കേസിലെ പ്രതി ചെങ്കള പാണലം കുന്നിലിലെ അബ്ദുല്‍ കരീം (48) അറസ്റ്റിലായിരുന്നു. ഇയാളെ കൊല്ലം വനം വകുപ്പിന് കൈമാറിയിരുന്നു. ചൊവ്വാഴ്ചയാണ് കലക്ടറുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള വീട്ടില്‍ നിന്നും കൂടാതെ ഗോഡൗണില്‍ നിന്നും ലോറിയിലെ രഹസ്യ അറയില്‍ നിന്നും മൂന്ന് കാറുകളില്‍ നിന്നുമായി രണ്ടര കോടി രൂപയുടെ ചന്ദനം പിടികൂടിയത്. പിന്നീട് അന്വേഷണം കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേം സംഘം ഏറ്റെടുക്കുകയായിരുന്നു. ചന്ദന കടത്ത് കേസിലെ മറ്റൊരു ആസൂത്രകന്‍ കര്‍ണാടക തുംകൂര്‍ സ്വദേശിയാണെന്ന് വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....