News Beyond Headlines

07 Thursday
May

ഡ്രീം ഇലവനിലൂടെ കോടിപതിയായി കണ്ണൂരുകാരന്‍ റാസിഖ്; മെഗാ കോണ്ടസ്റ്റ് വിജയിക്കുന്ന ആദ്യ മലയാളി

സ്‌പോര്‍ട്‌സ് ഫാന്റസി ഗൈമിങ് ആപ്പായ ഡ്രീം ഇലവനിലൂടെ കോടിപതിയായി കണ്ണൂര്‍ സ്വദേശി റാസിഖ്. ഒരു കോടി രൂപയുടെ മെഗാ കോണ്ടസ്റ്റ് വിജയിക്കുന്ന ആദ്യ മലയാളിയാണ് റാസിഖ്. കണ്ണൂര്‍ പാനൂര്‍ സ്വദേശിയായ റാസിഖ് 54 ലക്ഷത്തോളം ആളുകളെ പിന്തള്ളിയാണ് കോണ്ടസ്റ്റില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.പാനൂര്‍ പൊലീസ് ക്വാട്ടേഴ്‌സിന് സമീപമാണ് മീത്തലെ പറമ്പത്തെ റാസിഖ് എന്ന റാസിഖ് കെഎം താമസിക്കുന്നത്. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ കാന്റീന്‍ നടത്തുന്ന യുവാവ് 790 പോയിന്റുകള്‍ നേടിയാണ് ഒന്നാമതെത്തിയത്.
ഐപിഎല്‍ ഈ സീസണിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരാണ് ഡ്രീം ഇലവന്‍. 222 കോടി രൂപക്കാണ് കരാര്‍. അണ്‍അക്കാദമി, ടാറ്റ എന്നിവരെയൊക്കെ പിന്തള്ളിയാണ് ഡ്രീം ഇലവന്‍ ഒരു വര്‍ഷത്തെ ഐപിഎല്‍ മുഖ്യ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം സ്വന്തമാക്കിയത്. ചൈനയുമായി തുടരുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കിടയിലും ചൈനീസ് കമ്പനിയായ വിവോയുമായി സ്‌പോണ്‍സര്‍ഷിപ്പ് തുടരുമെന്നറിയിച്ച ബിസിസിഐക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിവോയെ മുഖ്യ സ്‌പോണ്‍സര്‍ സ്ഥാനത്തു നിന്ന് നീക്കി പുതിയ ബിഡ് ക്ഷണിക്കുകയായിരുന്നു. അണ്‍അക്കാദമി 210 കോടി രൂപയും ടാറ്റ സണ്‍സ് 180 കോടി രൂപയുമാണ് ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പിനായി മുന്നോട്ടുവച്ചത്. മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പ് 125 കോടി രൂപയും മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, ഇന്ത്യന്‍ ദേശീയ ടീം മുഖ്യ സ്‌പോണ്‍സര്‍ കൂടിയായ ബൈജുസ് ഉള്‍പ്പെടെയുള്ളവരുടെ പ്രപ്പോസല്‍ 222 കോടി രൂപയുമായി ഡ്രീം ഇലവന്‍ മറികടക്കുകയായിരുന്നു. മുന്‍ സ്‌പോണ്‍സര്‍മാരായിരുന്ന വിവോ 420 കോടി രൂപയാണ് പ്രതിവര്‍ഷം നല്‍കിയിരുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....