News Beyond Headlines

28 Sunday
June

ഗവിയില്‍ സഞ്ചാരികളുടെ തിരക്കേറുന്നു; ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന 30 വാഹനങ്ങള്‍ക്ക് പ്രവേശനം


വിനോദസഞ്ചാരകേന്ദ്രമായ ഗവി വീണ്ടും സജീവമാകുന്നു. ഇവിടേക്ക് സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചു. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് സഞ്ചാരികള്‍ക്കു വീണ്ടും പ്രവേശനം അനുവദിച്ചത്. ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുന്ന 30 വാഹനങ്ങള്‍ക്കാണ് പ്രവേശനം. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ചെക്ക് പോസ്റ്റുകളില്‍ അണുവിമുക്ത പ്രവര്‍ത്തനങ്ങളും പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. ബുക്ക് ചെയ്യുന്നവര്‍ ഗൂഡ്രിക്കല്‍ റേഞ്ച് ഓഫിസില്‍ നിന്ന് പാസ് എടുത്താണ് യാത്ര തുടങ്ങേണ്ടത്. ഇവിടെ എത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കുന്നതിനും ഇവരുടെ വാഹനങ്ങള്‍ അണുവിമുക്തമാക്കുന്നതിനും പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. തുടര്‍ന്ന് കിളിയെറിഞ്ഞാന്‍കല്ല് ചെക്ക് പോസ്റ്റില്‍ പാസുകള്‍ രേഖപ്പെടുത്തിയ ശേഷമാണ് യാത്ര അനുവദിക്കുക. പൂര്‍ണമായും വനത്തിലൂടെയാണ് യാത്ര.
ഗവിയിലേക്കു പ്രവേശനം ലഭിക്കുന്ന സഞ്ചാരികള്‍ മൂഴിയാര്‍, കക്കി, ആനത്തോട്, പച്ചക്കാനം,വള്ളക്കടവ് പ്രദേശത്ത് പൊലീസ് ഫോറസ്റ്റ് ചെക്ക് പോസ്റ്റുകളിലും പരിശോധനയ്ക്കു വിധേയരാകണം. പാസ് എടുക്കാന്‍ റേഞ്ച് ഓഫിസില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുചിമുറി സമുച്ചയം തുറന്നിട്ടുണ്ട്. അമ്മയ്ക്കും കുഞ്ഞിനും വിശ്രമിക്കുന്നതിനടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെ ഉണ്ട്. ഗൂഡ്രിക്കല്‍ റേഞ്ച് ഓഫിസിനു സമീപവും, മൂഴിയാര്‍ 40 ഏക്കര്‍, കൊച്ചുപമ്പ കെഎസ്ഇബി കന്റിനുകളിലും മുന്‍ കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കു ഭക്ഷണം ലഭിക്കും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....