തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം തുറക്കുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ കലക്ടര്‍ എം അഞ്ജന പുറത്തിറക്കി.16 മുതല്‍ 20 വരെയാണ് ശബരിമല ക്ഷേത്രം തുലാമാസ പൂജകള്‍ക്കായി തുറക്കുന്നത്. ഈ ദിവസങ്ങളില്‍, പ്രതിദിനം പരമാവധി 250 തീര്‍ത്ഥാടകരെ വീതം മാത്രം അനുവദിക്കൂ.കൊവിഡ്19 പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് തീര്‍ത്ഥാടനം സുഗമമാക്കുന്നതിന് ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീര്‍ഥാടകര്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് തീരുമാനമായത്.
നിര്‍ദേശങ്ങള്‍
ജില്ലയിലെ എരുമേലി ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകരെ വിരിവയ്ക്കുവാന്‍ അനുവദിക്കുന്നതല്ല.
ജില്ലയില്‍ സിആര്‍പിസി 144 പ്രകാരമുള്ള നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് അഞ്ചുപേരില്‍ അധികമുള്ള പേട്ടതുള്ളല്‍, ഘോഷയാത്രകള്‍ മുതലായവ വാഹനങ്ങളിലും കാല്‍നടയായും നടത്താന്‍ പാടുള്ളതല്ല.
ഇതോടനുബന്ധിച്ച് ഉപകരണങ്ങളും വേഷഭൂഷാദികളും വാടകയ്ക്ക് എടുക്കുവാനും കൈമാറുവാനും പാടുള്ളതല്ല.
മണിമലയാറ്റിലോ മീനച്ചിലാറിലോ കൈത്തോടുകളിലോ ഉള്ള ഏതൊരു കുളിക്കടവിലും ജില്ലയിലെ മറ്റു പൊതു ജലസ്രോതസ്സുകളിലും ക്ഷേത്ര കുളങ്ങളിലും തീര്‍ത്ഥാടകര്‍ ഇറങ്ങുന്നതും കുളിക്കുന്നതും നിരോധിച്ചിരിക്കുന്നു.
എരുമേലി വലിയ തോടിനോട് ചേര്‍ന്ന് തീര്‍ത്ഥാടകര്‍ക്ക് കുളിക്കുവാനായി സ്ഥാപിച്ചിട്ടുള്ള സ്പ്രിംഗ്ലര്‍ ടവറില്‍ നിന്നുള്ള ജലം മണിമലയാറ്റിലേക്ക് ഒഴുകുന്നതിനാല്‍ ഇവയുടെ ഉപയോഗം നിരോധിച്ചിരിക്കുന്നു. പകരം ജലസ്രോതസ്സുകളിലേക്കു വെള്ളം ഒഴുകാത്ത രീതിയില്‍ സ്പ്രിംഗ്ളറുകള്‍, ഷവറുകള്‍ ദേവസ്വം തന്നെ സ്ഥാപിക്കേണ്ടതാണ്.
അന്നദാനം ഏറ്റവും അത്യാവശ്യം ഉള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ടതും അതു വാഴയിലയില്‍ തന്നെ നല്‍കേണ്ടതുമാണ്.
മാലിന്യനിര്‍മാര്‍ജനത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ഉണ്ട് എന്ന് ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കേണ്ടതാണ്. പൊതു ടോയ്ലറ്റുകള്‍, കുളിമുറികള്‍ എന്നിവയുടെ ഉപയോഗം കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് മാത്രമായിരിക്കണം.
കുടിവെള്ള സ്രോതസിന്റെ പരിശോധന, സാനിറ്റേഷന്‍, ക്ലോറിനേഷന്‍ എന്നിവ സംബന്ധിച്ച പരിശോധന ആരോഗ്യവകുപ്പ് ഉറപ്പാക്കേണ്ടതാണ്.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ക്ക് മനസ്സിലാകത്തക്ക രീതിയില്‍ മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ കൂടാതെ തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളില്‍ കൂടി കോവിഡ് പ്രോട്ടോകോള്‍ സംബന്ധിച്ച് പാംഫ്ലെറ്റ്, പോസ്റ്റേഴ്സ് എന്നിവ ആരോഗ്യവകുപ്പ് തയ്യാറാക്കേണ്ടതാണ്.
ആവശ്യമെങ്കില്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യവും ആവശ്യത്തിന് ആംബുലന്‍സുകളും പിപിഇ കിറ്റുകളും മാസ്‌കുകളും ക്ഷേത്രങ്ങളോടനുബന്ധിച്ച് ഉള്ള പി.എച്ച്സികളില്‍ ഉണ്ടെന്ന് ആരോഗ്യവകുപ്പ് ഉറപ്പാക്കേണ്ടതാണ്.
ശബരിമല സീസണു മുന്നോടിയായി എല്ലാ മെയിന്റനന്‍സ് വര്‍ക്കുകളും ഒക്ടോബര്‍ മാസാവസാനത്തോടെ കെഎസ്ഇബി പൂര്‍ത്തീകരിക്കേണ്ടതാണ്.
പുനലൂര്‍-മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേ, എരുമേലി-മുക്കട, പ്ലാച്ചേരി മുക്കട എന്നീ പ്രധാന റോഡുകളിലും മറ്റു റോഡുകളിലും അറ്റകുറ്റപ്പണികള്‍ പിഡബ്ല്യുഡി, കെഎസ്.റ്റി.പി സീസണു മുന്നോടിയായി പൂര്‍ത്തീകരിക്കേണ്ട താണ്.
കുടിവെള്ളത്തിന്റെ ലഭ്യത വാട്ടര്‍ അതോറിറ്റി ഉറപ്പാക്കേണ്ടതാണ്.
മേല്‍ നിര്‍ദേശങ്ങള്‍ പാലിക്കുവാന്‍ അയ്യപ്പസേവാസംഘം ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
മുന്‍വര്‍ഷത്തേതു പോലെ ആവശ്യമായ സജ്ജീകരണങ്ങള്‍ ഇറിഗേഷന്‍ വകുപ്പ് ഉറപ്പാക്കേണ്ടതാണ്.
മേല്‍പ്പറഞ്ഞ പൊതുനിര്‍ദ്ദേശങ്ങള്‍ ജില്ലയിലെ എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമായിരിക്കും. ഈ ക്രമീകരണങ്ങളും നിബന്ധനകളും എരുമേലിയിലും ജില്ലയിലെ മറ്റു ക്ഷേത്രങ്ങളിലും ഇടത്താവളങ്ങളില്‍ പാലിക്കപ്പെടുന്നു എന്നുറപ്പ് ആക്കുന്നതിനുമായി ഇതിലേക്കായി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും കോട്ടയം സബ്കളക്ടര്‍, പാലാ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തിയും ജില്ലാ കളക്ടര്‍ ഉത്തരവായിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....