ഇടപ്പള്ളിയിലെ പാവപ്പെട്ട കുടുംബത്തിനെ സഹായിക്കാനല്ല മറിച്ച് റിയല്‍ എസ്റ്റേറ്റുകാരന്‍ ചെയ്ത കൊടുംവഞ്ചനയ്ക്ക് പി ടി തോമസ് എംഎല്‍എ കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്.
കുടിയൊഴിയുന്ന സ്ഥലത്തിന് പകരം നാല് സെന്റ് സ്ഥലവും കെട്ടിടവും നല്‍കാമെന്ന് 1998ല്‍ റിയല്‍ എസ്റ്റേറ്റുകാരന്‍ വി എസ് രാമകൃഷ്ണന്‍ ചാരോത്ത് ദിനേശന് രേഖാമൂലം ഉറപ്പുനല്‍കിയിരുന്നു. അത് മറച്ചുവച്ചാണ് പി ടി തോമസ് പുതിയ കഥയുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത്.
1998 ജൂലൈ മൂന്നിന് ചാരോത്ത് ദിനേശനും വി എസ് രാമകൃഷ്ണനും ഒപ്പിട്ടാണ് കരാറുണ്ടാക്കിയത്. 50 രൂപയുടെ മുദ്രപ്പത്രത്തിലായിരുന്നു കരാര്‍. ഇടപ്പള്ളി തെക്ക് വില്ലേജില്‍ സര്‍വേ നമ്പര്‍ 147/ 5 ബിയില്‍പ്പെട്ട നാല് സെന്റ് സ്ഥലവും കെട്ടിടവും ദിനേശനും കുടുംബവും ഒഴിയാന്‍ തയ്യാറായതിനെ തുടര്‍ന്നായിരുന്നു കരാര്‍. കണ്ണന്തോടത്തു കുടുംബത്തില്‍നിന്ന് അതുള്‍പ്പെടുന്ന രണ്ടേക്കറോളം സ്ഥലം രാമകൃഷ്ണന്‍ തീറുവാങ്ങിയെന്ന് കരാറില്‍ പറയുന്നു.
കരാറില്‍ അഞ്ച് വ്യവസ്ഥകളാണുള്ളത്. ആദ്യ വ്യവസ്ഥ : ഒന്നാംപാര്‍ട്ടി (വി എസ് രാമകൃഷ്ണന്‍) കണ്ണന്തോടത്തു തറവാട്ടില്‍നിന്ന് തീറുവാങ്ങുന്ന സ്ഥലത്തില്‍പ്പെട്ട സര്‍വേ നമ്പര്‍ 147/ 3എയില്‍ റോഡരികില്‍ നാല് സെന്റ് സ്ഥലം രണ്ടാംപാര്‍ട്ടി (ദിനേശന്‍)യുടെ പേരില്‍ വില കൂടാതെ ആധാരം രജിസ്റ്ററാക്കി കൊടുത്തുകൊള്ളാമെന്ന് ഒന്നാംപാര്‍ട്ടി സമ്മതിച്ചിരിക്കുന്നു. രണ്ടാമത്തെ വ്യവസ്ഥയില്‍ പകരം നല്‍കുന്ന സ്ഥലത്ത് ദിനേശന്റെ കെട്ടിടത്തിന് സമാനമായ കെട്ടിടവും രാമകൃഷ്ണന്‍ നിര്‍മിച്ച് നല്‍കണം. അപ്പോള്‍മാത്രം കൈവശമുള്ള സ്ഥലവും കെട്ടിടവും ഒഴിഞ്ഞാല്‍ മതിയെന്നും വ്യവസ്ഥയിലുണ്ട്. രണ്ട് സാക്ഷികള്‍ മുമ്പാകെ ഒപ്പിട്ട കരാറിലെ ബാധ്യതകളില്‍നിന്ന് രാമകൃഷ്ണനെ രക്ഷിക്കാനായിരുന്നു പി ടി തോമസിന്റെ തന്ത്രപരമായ ഇടപെടലെന്നാണ് പുറത്തുവരുന്ന വിവരം.
രണ്ടുകോടിയോളം വിലയുള്ള ഭൂമിക്ക് 1.35 കോടി രൂപവരെ നല്‍കാന്‍ നേരത്തെ രാമകൃഷ്ണന്‍ തയ്യാറായിരുന്നു. പിന്നീടത് ഒരുകോടി മൂന്നു ലക്ഷമാക്കി. എന്നിട്ടും വീട്ടുകാര്‍ ഒഴിയാന്‍ തയ്യാറായിരുന്നു. അതിനിടെയാണ് ഇടനിലക്കാരനായി പി ടി തോമസ് വന്നതും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞതുപോലെ 80 ലക്ഷമായതും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....