കോണ്‍ഗ്രസ് ദേശീയ വക്താവും നടിയുമായ ഖുശ്ബു കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കി. ബിജെപി യുടെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി രംഗത്ത് ഉണ്ടാകുമെന്നാണ് സൂചന
ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത, യാഥാര്‍ഥ്യ ബോധമില്ലാത്ത, പാര്‍ട്ടിയുടെ ഉന്നതതലത്തിലുള്ള ചില ശക്തികള്‍ തന്നെപ്പോലെ ആത്മാര്‍ഥമായി നില്‍ക്കുന്നവരെ ഒതുക്കാനാണു ശ്രമിക്കുന്നതെന്നു സോണിയാ ഗാന്ധിക്കുള്ള രാജിക്കത്തില്‍ ഖുശ്ബു വ്യക്തമാക്കുന്നു.
ബിജെപി ദേശീയ നേതാക്കളെ കാണുന്നതിനായി ഖുശ്ബു ഡല്‍ഹിയില്‍ എത്തിയതിനു പിന്നാലെയാണ് എഐസിസി വക്താവ് സ്ഥാനത്തുനിന്ന് ഖുശ്ബുവിനെ ഒഴിവാക്കിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ സാന്നിധ്യത്തില്‍ ഖുശ്ബു ഉള്‍പ്പെടെ തമിഴകത്തെ 3 പ്രമുഖര്‍ ഇന്നു പാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന.
ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് കോണ്‍ഗ്രസില്‍ തുടരുമോയെന്ന ചോദ്യത്തോട് ഖുശ്ബു പ്രതികരിച്ചിരുന്നില്ല. ഭര്‍ത്താവ് സുന്ദര്‍ സിയും ഇവര്‍ക്കൊപ്പമുണ്ട്. ഖുശ്ബു ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം മാസങ്ങളായി നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന് വ്യക്തത ലഭിച്ചിരുന്നില്ല.
2010ല്‍ ഡിഎംകെയിലൂടെയാണു ഖുശ്ബു രാഷ്ട്രീയ പ്രവേശനം നടത്തിയത്. 2014-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതിനു പിന്നാലെ, ദേശീയ വക്താവായി നിയമിക്കപ്പെട്ടെങ്കിലും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി രസത്തിലല്ലായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ സീറ്റിനായി ശ്രമിച്ചെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് വിനയായി. പിന്നീട് പാര്‍ട്ടി പരിപാടികളില്‍ സജീവമല്ലായിരുന്നു. ചടങ്ങുകള്‍ അറിയിക്കാത്തതിനാലാണു പങ്കെടുക്കാതിരിക്കുന്നതെന്നായിരുന്നു വിശദീകരണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....