ഇടുക്കി : കട്ടപ്പനയ്ക്കടുത്ത് വെള്ളയാംകുടിയില്‍ ഗുണ്ടാസംഘത്തിന്റെ വീടുകയറിയുള്ള ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. ഇരുപതോളം വരുന്ന അക്രമി സംഘം വീട്ടുപകരണങ്ങളും ജീപ്പും അടിച്ചുതകര്‍ത്തു. പശുവിനെ വാങ്ങിയതുമായുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.വെള്ളയാംകുടി സ്വദേശി ആന്‍സിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടരയോടെ എത്തിയ അക്രമി സംഘം ആന്‍സിയേയും മകനെയും മര്‍ദ്ദിക്കുകയും വീട്ടുപകരണങ്ങളും മുറ്റത്ത് കിടന്നിരുന്ന ജീപ്പും അടിച്ചു തകര്‍ത്തു.
വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന മാലയും അക്രമികള്‍ മോഷ്ടിച്ചതായി പരാതിയുണ്ട്.ആന്‍സിയുടെ ഭര്‍ത്താവ് സാബു മൂന്ന് മാസം മുമ്പ് വള്ളക്കടവ് സ്വദേശി സജിയില്‍ നിന്ന് പശുവിനെ വാങ്ങിയിരുന്നു.
12 ലിറ്റര്‍ പാല് കിട്ടുമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ ഇത്ര കിട്ടുന്നില്ലെന്നും പണം മടക്കി കിട്ടണമെന്നും സാബു ഇയാളുടെ വീട്ടിലെത്തി ആവശ്യപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് അക്രമി സംഘമെത്തിയത്. ഈ സമയത്ത് സാബു വീട്ടിലുണ്ടായിരുന്നില്ല.ആന്‍സിയുടെ പരാതിയില്‍ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതേസമയം സാബു മര്‍ദ്ദിച്ചെന്നാരോപിച്ച് സജിയും പരാതി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....