അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15
മെച്ചപ്പെട്ട വിദ്യാഭ്യാസം എന്ന ലക്ഷ്യവുമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോഗ്രസ്സിവ് കരിക്കുലം മാനേജ്മെന്റ് (പിസിഎം) എന്ന സ്ഥാപനം മികച്ച ഓണ്‍ലൈന്‍ അധ്യാപകര്‍ക്ക് അവാര്‍ഡ് നല്കുന്നു. കോവിഡ് കാലത്ത് സ്കൂളുകള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും അധ്യാപനം ഓണ്‍ലൈനാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് മികച്ച ഓണ്‍ലൈന്‍ അധ്യാപകരെ ആദരിക്കാന്‍ സ്ഥാപനം തീരുമാനിച്ചത്. കെജി മുതല്‍ 8-ാം ക്ലാസ് വരെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് അവാര്‍ഡിനായി അപേക്ഷിക്കാം. കെജി മുതല്‍ രണ്ടാം ക്ലാസ് വരെ, മൂന്ന് മുതല്‍ 5-ാം ക്ലാസ് വരെ, 6 മുതല്‍ 8-ാം ക്ലാസ് വരെ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുക.
അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന്റെ 5 മുതല്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ യുട്യൂബ് അല്ലെങ്കില്‍ ഗൂഗ്ള്‍ ഡ്രൈവ് ലിങ്ക് സഹിതം http://curriculumindia.com/TeachersAward.aspx എന്ന സൈറ്റില്‍ അവാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15 ആണ്. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ നല്‍കാനാവു. വീഡിയോയുടെ സൈസ് 150 എംബി മുതല്‍ 500 എംബി വരെയാകാം.
10,000 രൂപയും മെമന്റോയും സര്‍ട്ടിഫിക്കറ്റുമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 5000 രൂപയും മെമന്റോയും സര്‍ട്ടിഫിക്കറ്റുമാണ് രണ്ടാം സമ്മാനം. 1000 രൂപയുടെ 5 പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://curriculumindia.com/TeachersAward.aspx എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....