ബന്ധുക്കള്‍ കോറന്റെയിനിലായിരുന്നതിനാല്‍ കൊവിഡ് ബാധിതന്റെ മൃതദേഹം സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു. പാമ്പാടി കണിയാംപറമ്പില്‍ കെ.എന്‍. ദാമോദരന്റെ(64) മൃതദേഹമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരം സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി മുട്ടമ്പലം വൈദ്യുതി സ്മശാനത്തില്‍ കൊണ്ടുവന്ന് സംസ്‌കരിച്ചത്.
വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന ദാമോദരന്‍ തിങ്കളാഴ്ച രാവിലെ 10 നായിരുന്നു മരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെആശുപത്രിയില്‍ ഒപ്പം നിന്നിരുന്ന മകന്‍ നിദീഷ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ക്വോറന്റെയിനില്‍ ആയി. എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തനായിരുന്ന കെ.എന്‍. സുകുമാരന്‍ സഹോദരനാണ്. സുകുമാരന്‍ സിപിഎം ജില്ല സെക്രട്ടറി വി.എന്‍. വാസവന്‍ മുന്‍ ഗ്രാമപഞ്ചായത്ത് അംഗം ഇ.എസ്. സാബു എന്നിവരെ വിളിച്ച് സഹായം.അഭ്യര്‍ത്ഥിച്ചു. വീട്ടില്‍ സംസ്‌കരിക്കാന്‍ സൗകര്യമില്ല എന്നും അറിയിച്ചു. വി.എന്‍. വാസവന്‍ മെഡിക്കല്‍ കോളേജില്‍ ബന്ധപ്പെട്ടു.സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം കെ.എം. രാധാകൃഷ്ണന്‍ ജില്ലാ കമ്മിറ്റി അംഗം അഡ്വ.റെജിസഖറിയ എന്നിവര്‍ മെഡിക്കല്‍ കോളേജിലും കോട്ടയം മുന്‍സിപ്പാലിറ്റിയിലും എത്തി നിയമപരമായ പേപ്പറുകള്‍ ക്രമീകരിച്ചു. ബന്ധുക്കള്‍ ചെയ്യേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും സിപിഎം പ്രവര്‍ത്തകര്‍ ചെയ്തു. സിപിഎംപാമ്പാടി ലോക്കല്‍ സെക്രട്ടറി വി.എം. പ്രദീപ്, ലോക്കല്‍ കമ്മറ്റി അംഗം കെ.ആര്‍. രാഹുല്‍ പോരാളൂര്‍ ബ്രാഞ്ച്‌സെക്രട്ടറി വി.കെ. അനൂപ് കുമാര്‍ ഡിവൈഎഫ് ഐ മേഖല ജോയിന്റ് സെക്രട്ടറി അതുല്‍ കുമാര്‍എന്നിവര്‍ പിപിഐ കിറ്റ് ധരിച്ച് മൃതദേഹം ആരോഗ്യവകുപ്പിന്റെ ആബുലന്‍സില്‍ വൈദ്യുതി സ്മശാനത്തില്‍ എത്തിക്കുകയായിരുന്നു.ആറരയോടെ കൊവിഡ് പ്രൊട്ടോകോള്‍ പ്രകാരം മൃതദേഹം സംസ്‌കരിച്ചു. ചിതാഭസ്മം ബന്ധുക്കള്‍ക്ക് ലഭിക്കുന്നതിനുള്ള ക്രമീകരണം ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....