News Beyond Headlines

06 Wednesday
May

കൂടെ പോകാന്‍ ആളി ല്ല നല്ലകുഞ്ഞായി നില്‍ക്കാന്‍ കാപ്പന്‍

പാലാസീറ്റിന്റെ ഗ്‌ളാമറില്‍ സിപിഎമ്മിനോട് കൊമ്പുകോര്‍ക്കാന്‍ നീക്കം നടത്തിയ മാണി സി കാപ്പന് തുടക്കത്തിലേ തിരിച്ചടി. ജോസ് കെ മാണി വന്നാല്‍ വേണ്ടിവന്നാല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാം എന്ന രീതിയില്‍ നടത്തിയ നീക്കത്തിന് സ്വന്തം ജില്ലയില്‍ നിന്നുപോലും ആളെ കിട്ടാത്തതാണ് എം എല്‍ എ യുടെ മോഹങ്ങള്‍ തകര്‍ത്തത്.
ജോസ് കെ മാണിക്ക് പാല സീറ്റ് നല്‍കുന്നത് ഇടതുമുന്നണിയില്‍ ചര്‍ച്ചആയിട്ടില്ലങ്കിലും സി പി എം , സി പി ഐ സംസ്ഥാന നേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഇത് മനസിലാക്കി ഉമ്മന്‍ചാണ്ടിവഴി യു ഡി എഫ് ക്യാമ്പില്‍ എത്താനാണ് കാപ്പന്‍ ശ്രമിച്ചത്.
ഒപ്പം പോകാന്‍ മുതിര്‍ന്ന നേതാക്കള്‍ ആരും ഇല്ല എന്നതുമാത്രമല്ല, കോണ്‍ഗ്രസിനുള്ളില്‍ നിന്ന് വന്ന കനത്ത എതിര്‍പ്പും കാപ്പന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി ആയി. ജോസഫ് വാഴയ്ക്കന്‍, ടോമി കല്ലാനി, തുടങ്ങിയ നേതാക്കളും ജോസഫ് ഗ്രൂപ്പിലെ പാലാ സീറ്റ് മോഹികളും കാപ്പന്റെ നീക്കത്തെ തുടക്കത്തിലേ വെട്ടി എന്നതാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
മുന്നണിമാറിയാല്‍ ഇപ്പോള്‍ ഉള്ള സീറ്റോ വാഗ്ദാനം ചെയ്യുന്ന കാര്യമോ അവിടെ നേടിയെടുക്കുക എളുപ്പമല്ലെന്ന ഉപദേശവും കാപ്പന് ലഭിച്ചിട്ടുണ്ട്. ദേശീയ നേതൃത്വമായി ചര്‍ച്ച നടത്തിയെങ്കിലും മന്ത്രി ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പ്രബലവിഭാഗവും, തോമസ് ചാണ്ടിയുടെ അനുജന് ഒപ്പം നില്‍ക്കുന്ന പത്തനംതിട്ട ആലപ്പുഴ ജില്ലാ നേതൃത്വങ്ങളും ഇടതമുന്നണിയോട് അകലുന്നതില്‍ എതിര്‍പ്പാണ് ഇതോടെയാണ് തല്‍ക്കാലം നല്ലകുഞ്ഞായി ഇടതുമുന്നണിയില്‍ തുടരാന്‍ കാപ്പന്‍ തീരുമാനിച്ചത്.
എം എല്‍ എ ഉള്ള കോട്ടയം ജില്ലയില്‍ സ്വന്തം ബലം കാണിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എന്‍ സി പി ക്ക് അംഗങ്ങളില്ല ഇത് കൂടുതലും ഉള്ളത് മറ്റ് ജില്ലകളിലാണ്. അവരില്‍ ചിലര്‍ കാപ്പനുമായി സൗഹൃദമുയെങ്കിലും രാഷ്ട്രീയ മുന്നണി മാറ്റങ്ങള്‍ക്ക് തയാറല്ല. ഇതോടെയാണ് ശ്രമങ്ങള്‍ ഉപേക്ഷിച്ചത്. അതുമാത്രമല്ല പാലയിലെ വിജയത്തിന്റെ പശ്ചാതലത്തില്‍ ഇപ്പോള്‍ കാപ്പനൊപ്പം നില്‍ക്കുന്ന പ്രാദേശിക നേതാക്കളും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ സീറ്റിന് ശ്രമം തുടങ്ങിയിട്ടുണ്ട്, യു ഡി എഫില്‍ പോയാല്‍ ഇവര്‍ക്ക് പരിഗണന കിട്ടില്ല.
ജോസ് കെ മാണി വരുന്ന എന്ന വാര്‍ത്തകള്‍ വന്നതുമുന്നല്‍ മാധ്യമങ്ങളിലൂടെ സ്വന്തം അനിഷ്ടം കാപ്പന്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇടതുമുന്നണി ജില്ലാ നേതൃത്വമോ സംസ്ഥാന നേതൃത്വമോ ഇത് സംബന്ധിച്ച് എം എല്‍ എയുമായി ഒരു ചര്‍ച്ച നടത്തിയിട്ടില്ല.
എന്‍ സി പി ദേശീയ നേതൃത്വമാവട്ടെ മന്ത്രി തലത്തില്‍ മാത്രമാണ് ഇപ്പോള്‍ നടപെടുന്നത്. കൊവിഡ് കാലമായതിനാല്‍ ശരദ്പവാര്‍ പാര്‍ട്ടിക്കാര്യങ്ങളില്‍ വലിയ ഇടപെടലുകള്‍ നടത്തുന്നില്ല. മുന്‍പ് തോമസ് ചാണ്ടിവഴിയായിരുന്നു കാപ്പന്റെ ദേശീയ രാഷ്ട്രീയ നീക്കങ്ങള്‍ അതും ഇപ്പോള്‍ പഴയ കരുത്തില്‍ നടക്കുന്നില്ല.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....