മഞ്ചേരി എംഎല്‍എ എം.സി.കമറുദ്ദീന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറികള്‍ക്കെതിരെ പരാതികള്‍ വ്യാപകമായി തുടരുന്നതിനിടെ ഫാഷന്‍ഗോള്‍ഡ് ജ്വല്ലറി നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് 2.38 കോടി രൂപ അടക്കാന്‍ ചരക്ക് സേവന നികുതി (ജി.എസ്.ടി) അധികൃതര്‍ വീണ്ടും നോട്ടീസയച്ചു. കാസര്‍ഗോഡ് കമര്‍ ഫാഷന്‍ഗോള്‍ഡ് ജ്വല്ലറിക്കും ചെറുവത്തൂരിലെ ന്യൂഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിക്കുമാണ് നോട്ടീസയച്ചത്. പിഴ അടക്കം 2,38,34,733 രൂപ അടക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. 2019 ഏപ്രിലിനും നവംബറിനും ഇടയില്‍ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് നികുതിവകുപ്പുദ്യോഗസ്ഥര്‍ ഇത്രയും വലിയ തുക തിരിച്ചുപിടിക്കാന്‍ നടപടി ശക്തമാക്കിയത്. നികുതിയും പിഴയും പലിശയുമടക്കം ഖമര്‍ ഫാഷന്‍ ഗോള്‍ഡ് 1,37,98, 543 രൂപയും ന്യൂ ഫാഷന്‍ ഗോള്‍ഡ് 1,00,36,190 രൂപയുമാണ് അടക്കേണ്ടത്. രണ്ട് ജ്വല്ലറികള്‍ക്കുമായി 1,11,66,295 രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ തുക അടയ്ക്കുകയാണെങ്കില്‍ പിഴയില്‍ 75 ശതമാനം ഇളവ് അനുവദിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. സമയപരിധി കഴിഞ്ഞാല്‍ ഒരുമാസത്തേക്ക് വീണ്ടും 50 ശതമാനം ഇളവ് നല്‍കും. എന്നിട്ടും തുക അടച്ചില്ലെങ്കില്‍ പിഴ നികുതിയുടെ നൂറ് ശതമാനമാക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. അതുകഴിഞ്ഞ് മുഴുവന്‍ തുകയും തിരിച്ചുപിടിക്കാന്‍ ജപ്തി അടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന് ജി.എസ്.ടി അധികൃതര്‍ വ്യക്തമാക്കി. കമര്‍ ഫാഷന്‍ ഗോള്‍ഡ് 84,82,744 രൂപയും ന്യൂഫാഷന്‍ഗോള്‍ഡ് 67,03,087 രൂപയും ഓഗസ്റ്റ് 30നകം അടക്കണമെന്നാവശ്യപ്പെട്ടാണ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ തുക അടക്കാന്‍ മാനേജ്മെന്റ് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തുക അടയ്ക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ വരെ നീട്ടുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....