ഒടുവില്‍ കേരള കോണ്‍ഗ്രസ് ജോസഫ്ഗ്രൂപ്പിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന തീരുമാനം ഇനി സ്പീക്കറുടെ പേന തുമ്പില്‍ . പാര്‍ട്ടിക്ക് ചിഹ്‌നത്തിനും വേണ്ടി കോടതിയില്‍ പൊരുന്ന പി ജെ ജോസഫും മോന്‍സും ഇനി മത്‌സരിക്കാനുള്ള അര്‍ഹതയ്ക്കും കോടതിയുടെ കനിവിന് പോകേണ്ടിവരും.
പി.ജെ.ജോസഫിനെയും മോന്‍സ് ജോസഫിനെയും അയോഗ്യരാക്കണമെന്ന കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം നേതാവ് റോഷി അഗസ്റ്റിന്റെ പരാതിയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിശദീകരണം തേടി. ഓഗസ്റ്റ് 24നു നടന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍നിന്നു വിട്ടു നില്‍ക്കണമെന്ന വിപ്പ് ഇരുവരും അംഗീകരിച്ചില്ലെന്ന് ആരോപിച്ചാണ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്കു കത്തു നല്‍കിയത്. കാരണം കാണിക്കാന്‍ സ്പീക്കര്‍ ഇരുവര്‍ക്കും നോട്ടിസ് അയച്ചിട്ടുണ്ട്. വിപ്പ് താനാണെന്നു കാട്ടി മോന്‍സ് ജോസഫും സ്പീക്കര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. ഏതു വിഭാഗത്തിനെതിരെയാണോ നടപടി, അവരുടെ അംഗങ്ങള്‍ അയോഗ്യരാവും.
കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കാതിരിക്കാന്‍ വിശദീകരണം ആവശ്യപ്പെട്ടും അംഗങ്ങളുടെ അഭിപ്രായം തേടിയുമാണ് നോട്ടിസ് നല്‍കിയതെന്നു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മറുപടി കിട്ടുന്നത് അനുസരിച്ച് നടപടി സ്വീകരിക്കും. വിപ്പ് താനാണെന്നു കാട്ടി മോന്‍സ് ജോസഫ് നല്‍കിയ പരാതിയും ഫയലില്‍ സ്വീകരിച്ചു. നിയമവശം നോക്കി നടപടികള്‍ സ്വീകരിക്കും. നടപടി അനിശ്ചിതമായി നീട്ടി കൊണ്ടുപോകാന്‍ പാടില്ലെന്നു സുപ്രീംകോടതി നിര്‍ദേശമുള്ളതിനാല്‍ വേഗം തീരുമാനമെടുക്കുമെന്നു സ്പീക്കര്‍ പറഞ്ഞു.
ജോസ് വിഭാഗത്തിന്റെ മുന്നണി മാറ്റവുമായി നടപടിക്കു ബന്ധവുമില്ല. റോഷി പരാതി നല്‍കിയതിന്റെ തൊട്ടടുത്ത ദിവസമാണ് മോന്‍സിന്റെ പരാതി ലഭിച്ചത്. രണ്ടു പേര്‍ക്കും പറയാനുള്ളത് കേള്‍ക്കും. അംഗീകരിക്കപ്പെട്ട വിപ്പ് റോഷി അഗസ്റ്റിനാണെന്നും അതു മാറുന്നതിനു യോഗം ചേര്‍ന്നതായി അറിയില്ലെന്നും സ്പീക്കര്‍ പറഞ്ഞു. രേഖാമൂലമോ നേരിട്ടോ അഭിഭാഷകന്‍ വഴിയോ അംഗങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. അന്തിമ തീരുമാനം എടുക്കേണ്ടത് സ്പീക്കറാണ്. അതിനാല്‍ ഏകപക്ഷീയമല്ലാതെ തീരുമാനമെടുക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പാര്‍ട്ടിയും ചിഹ്നവും നല്‍കിയിരിക്കുന്നത് ഒരു വിഭാഗത്തിനാണ്. ആ വിധിയെ ഹൈക്കോടതി സ്റ്റേ ചെയ്‌തെങ്കിലും അത് സ്പീക്കര്‍ പരിഗണിക്കണമെന്നില്ല.
വിപ്പ് ലംഘനത്തില്‍ നിയമഭയ്ക്കുള്ളിലെ കാര്യം മാത്രം പരിഗണിച്ചാല്‍ മതി , കീഴ്‌വഴക്കങ്ങള്‍ ആ രീതിയിലാണ്. അങ്ങനെ സംഭവിച്ചാല്‍ രണ്ട് എം പല്‍ എ മാര്‍ അയോഗ്യരാക്കപ്പെടുന്ന സ്ഥിതി വരും
ആ തീരുമാനം വന്നാല്‍ ഏറ്റവും വലിയ തിരിച്ചടി ആവുക മോന്‍സ് ജോസഫിനാണ്. പിജെ തൊടുപുഴയില്‍ മനെ മതസരിപ്പിച്ചേക്കും എന്ന് ഇപ്പോള്‍ തന്നെ ശ്രുതിയുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....