News Beyond Headlines

28 Tuesday
April

ആ ആരോപണവും പൊളിഞ്ഞു അടിതെറ്റി ചെന്നിത്തലയും സുരേന്ദ്രനും

സംസ്ഥാന സര്‍ക്കാരിനെതിരെ് പത്രസമ്മേളനം നടത്തി പ്രതിപക്ഷ നേതാവ്് രമേശ് ചെന്നിത്തലയും ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രനും ഉന്നയിച്ച ഒരാ ആരോപണംകൂടി പൊളിയുഞ്ഞു.

സെക്രട്ടറിയറ്റിലെ തീപിടിത്തത്തില്‍ എന്‍ഐഎയും കസ്റ്റംസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) ആവശ്യപ്പെട്ട രേഖകള്‍ നശിപ്പിച്ചുവെന്ന ആവര്‍ത്തിച്ചുള്ള വാദമാണ് പച്ചക്കള്ളം എന്നു തെളിഞ്ഞിരിക്കുന്നത്.. എല്ലാ രേഖകളുടെയും ഒറിജിനല്‍ കിട്ടി ബോധിച്ചതായി വിശദീകരിച്ച് എന്‍ഐഎയും ഇഡിയും കസ്റ്റംസും നല്‍കിയ രസീത് പുറത്തുവന്നു.

പൊതുഭരണ വകുപ്പ് പൊളിറ്റിക്കല്‍ വിഭാഗത്തില്‍നിന്ന് ആഗസ്ത് 19ന് രേഖകള്‍ ലഭിച്ചതായി എന്‍ഐഎയും കസ്റ്റംസും ആഗസ്ത് 24ന് രേഖകള്‍ ലഭിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് രസീത് നല്‍കിയത്. 25നാണ് ഷോര്‍ട്ട് സര്‍ക്യൂട്ട്മൂലം പൊളിറ്റിക്കല്‍ വിഭാഗത്തില്‍ തീപിടിച്ചത്. തെളിവ് നശിപ്പിക്കാന്‍ തീവച്ചുവെന്ന പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും വാദം തെറ്റാണെന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നു.

യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് പൊളിറ്റിക്കല്‍ വിഭാഗത്തിന് എന്‍ഐഎയും കസ്റ്റംസും ഇഡിയും അന്വേഷണത്തിന് സഹായകമായ 13 രേഖ ആവശ്യപ്പെട്ട് കത്ത് നല്‍കി. ഇവ സീല്‍ വച്ച കവറില്‍ നല്‍കുകയും ചെയ്തു.

ഡ്യൂട്ടിഫ്രീ ക്ലിയറന്‍സുമായി ബന്ധപ്പെട്ട വിശദാംശങ്ങളുള്ള പ്രോട്ടോകോള്‍ ഹാന്‍ഡ് ബുക്ക്, 2019--20, 2020--21 കാലയളവില്‍ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഇളവ് നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ (എക്സംപ്ഷണല്‍ സര്‍ട്ടിഫിക്കറ്റ്) വിശദാംശങ്ങള്‍, ഇതിന് അപേക്ഷിച്ച ഉദ്യോഗസ്ഥര്‍, 2019--20, 2020--21 കാലയളവില്‍ യുഎഇ കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റുകളുടെ ഒപ്പുകളുടെ മാതൃക എന്നിവയാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. എക്സംപ്ഷണല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം പ്രോട്ടോകോള്‍ ഓഫീസര്‍ക്കില്ല. സര്‍ട്ടിഫിക്കറ്റില്‍ മേലൊപ്പിടാന്‍ മാത്രമാണ് അധികാരം. 2016 ഒക്ടോബര്‍ 16 മുതല്‍ 2018 ആഗസ്ത് 21വരെ 11 സര്‍ട്ടിഫിക്കറ്റിലാണ് പ്രോട്ടോകോള്‍ ഓഫീസര്‍ മേലൊപ്പിട്ടത്. ഇതിന്റെ രേഖയും കൈമാറി. സമാനമായ രേഖകള്‍ക്ക് പുറമെ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ ഡിപ്ലോമാറ്റിക് ഐഡന്റിറ്റി കാര്‍ഡ്, പ്രതി സരിത്തിന് ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ എന്നിവയും എന്‍ഐഎയും യുഎഇ കോണ്‍സുലേറ്റുമായി നടത്തിയ കത്തിടപാടിന്റെ ലഡ്ജര്‍ ബുക്കിന്റെ പതിപ്പ് ഇഡിയും കൂടുതലായി ആവശ്യപ്പെട്ടു. കൊച്ചി എന്‍ഐഎ ഓഫീസില്‍ ഡിവൈഎസ്പി സി രാധാകൃഷ്ണപിള്ളയെയാണ് പ്രോട്ടോകോള്‍ ഓഫീസര്‍ രേഖകള്‍ ഏല്‍പ്പിച്ചത്. ഇഡി ആവശ്യപ്പെട്ട രേഖകള്‍ 24ന് കൊച്ചി സോണല്‍ ഓഫീസിലാണ് എത്തിച്ചത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....