പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമീഷന്‍ നടപടികള്‍ തുടങ്ങി . അതിനുള്ള ആദ്യപടിയായി 1200 വോട്ടര്‍മാരില്‍ കൂടുതലുള്ള പോളിങ് ബൂത്തുകള്‍ രണ്ടായി വിഭജിക്കും.
ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ പ്രതീക്ഷ. ഒപ്പം കൂടുതല്‍ യന്ത്രങ്ങളും ഉദ്യോഗസ്ഥരും ആവശ്യമായിവരും. അമ്പത് ശതമാനം ബൂത്തുകളെങ്കിലും വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. വോട്ടര്‍മാര്‍ക്ക് രോഗം പടരാതിരിക്കാനാണിത്. കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകള്‍ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശംനല്‍കിയിട്ടുണ്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 34,422 പോളിങ് ബൂത്തുണ്ട് (തിരുവനന്തപുരം -- 3255, കൊല്ലം-- 2737, പത്തനംതിട്ട -- 1458, ആലപ്പുഴ 2252, കോട്ടയം -- 2331, ഇടുക്കി -- 1453, എറണാകുളം -- 3104, തൃശൂര്‍ 3297, പാലക്കാട് 2973, മലപ്പുറം 3911, കോഴിക്കോട് 2967, വയനാട് 847, കണ്ണൂര്‍ -- 2434, കാസര്‍കോട് -- 1403). ഇതിനുപുറമെ വോട്ടര്‍പട്ടികയിലെ വര്‍ധനയനുസരിച്ച് കൂടുതല്‍ ബൂത്തുണ്ടാകും. ഇതിനൊപ്പമാണ് കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ബൂത്തുകള്‍ വിഭജിക്കുന്നത്.
ശരാശരി ആയിരം വോട്ടര്‍മാര്‍ ഒരു ബൂത്തിലെന്നാണ് കണക്ക്. ചിലയിടങ്ങളില്‍ 1400 വരെയുണ്ട്. ഇത്തരം ബൂത്തുകള്‍ കണ്ടെത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ബൂത്ത് വിഭജനം പൂര്‍ത്തിയാക്കാനാണ് ശ്രമം. സ്‌കൂളുകളിലും വലിയ കെട്ടിടങ്ങളിലുമുള്ള ബൂത്താണെങ്കില്‍ അവിടെ മറ്റൊരു മുറിയിലാവും പുതിയ ബൂത്ത്. അങ്കണവാടികള്‍ പോലുള്ളിടത്താണെങ്കില്‍ തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടത്തിലാകും രണ്ടാം ബൂത്ത് .
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....