വിവാദമായ സ്വര്‍ണകടത്ത് കേസിലും മറ്റ് കേസുകളിലും കേന്ദ്ര ഏജസികള്‍ വിടാതെ പിന്‍തുടരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരെ ഇതുവരെ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലന്ന് വിവരം.
ശിവശങ്കറിനെ അറസ്റ്റുചെയ്യും എന്ന വാര്‍ത്ത വന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അദ്ദേഹം അഡ്മിറ്റായിരിക്കുന്ന മെഡിക്കല്‍ കോളേജില്‍ ഒരു ഉദ്യോഗസ്ഥരും എത്തിയിട്ടില്ല. സാധാരണ നിലതില്‍ അറസ്റ്റിലേക്കാണങ്കില്‍ നടപടികള്‍ എടുക്കേണ്ട സമയം കഴിഞ്ഞു.
പ്രതികളിലെ മൊഴികളിലെ കാര്യങ്ങള്‍ ഇക്കാര്യം ശിവശങ്കര്‍ കഴിഞ്ഞദിവസം നടന്ന ചോദ്യം ചെയ്യലില്‍ നിഷേധിച്ചു. മറ്റൊരു പ്രതി കെ.ടി. റമീസിനൊപ്പമുള്ള ഫോട്ടോ കാണിച്ചപ്പോള്‍, യഥാര്‍ഥമല്ലെന്നായിരുന്നു മറുപടി.
ഔദ്യോഗിക യാത്രകള്‍ക്ക് സ്വകാര്യ പാസ്‌പോര്‍ട്ടും ടൂറിസ്റ്റ് വീസയും ഉപയോഗിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍, സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെയാണെന്നു ശിവശങ്കര്‍ വിശദീകരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാത്ത യാത്രകളുടെ മുഴുവന്‍ ചെലവും വഹിച്ചതു സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം കസ്റ്റംസിനു മൊഴി നല്‍കി. ഈ വാദങ്ങള്‍ തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെരിക്കുകയാണ്.
മതഗ്രന്ഥങ്ങള്‍ കോണ്‍സുലേറ്റ് വഴി ഇറക്കുമതി ചെയ്ത ശേഷം പുറത്തു വിതരണം ചെയ്തതില്‍ ശിവശങ്കറിനു പങ്കില്ലെന്നു വ്യക്തമായിട്ടുണ്ട്.
ഈന്തപ്പഴം അനാഥാലയങ്ങളില്‍ വിതരണം ചെയ്തതു തന്റെ നിര്‍ദേശപ്രകാരമാണെന്നു കസ്റ്റംസിനോടു ശിവശങ്കര്‍ സമ്മതിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസില്‍ ശിവശങ്കറില്‍നിന്നു പിഴ ഈടാക്കാനാണു കസ്റ്റംസ് തീരുമാനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....