ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നൂറിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍, ജനനായകനെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്ന വി.എസ്. അച്യുതാനന്ദന് ഇന്ന് 97 വയസ് .
വി.എസ് എന്ന സമരനായകനെ വാര്‍ത്തെടുത്തത് സമരങ്ങളുടെ തീച്ചൂളയിലെ അഗ്‌നിനാളങ്ങളായിരുന്നു. തിരുവിതാംകൂറില്‍ അമേരിക്കന്‍ മോഡല്‍ ഭരണരീതി കൊണ്ടുവരാനുള്ള സി.പി.രാമസ്വാമി അയ്യരുടെ ശ്രമത്തെ അതിശക്തമായി എതിര്‍ത്ത വി.എസിനെ 1946 ഒക്ടോബര്‍ 28 ന് പൊലീസ് അറസ്റ്റ് ചെയ്ത് പൂഞ്ഞാര്‍ ലോക്കപ്പിലടച്ചു. കൊടിയ മര്‍ദ്ദനമായിരുന്നു. പാദത്തില്‍ ബയണറ്റു കുത്തിയിറക്കി. അഞ്ചര വര്‍ഷം ജയിലില്‍. നാലര വര്‍ഷം ഒളിവ് ജീവിതം. വി.എസിനെ അത് കൂടുതല്‍ കരുത്തനാക്കുകയായിരുന്നു.1964ല്‍ സി.പി.ഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിവന്ന 32 പേര്‍ രൂപം കൊടുത്ത സി.പി.എമ്മിന്റെ ജീവിച്ചിരിക്കുന്ന ഏക സഖാവാണ് അദ്ദേഹം.
ശാരീരിക അവശതകള്‍ നിമിത്തം പൊതുവേദികളില്‍ നിന്ന് വി.എസ് വിട്ടുനില്‍ക്കുകയാണ്.
ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ഔദ്യോഗിക വസതിക്കു പുറത്തേക്കു ഇറങ്ങിയിട്ട് തന്നെ ഒരു വര്‍ഷമാകുന്നു. കഴിഞ്ഞ ഒക്ടോബറില്‍ തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്ന് വിഎസിനു പൂര്‍ണ വിശ്രമമാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
സാധാരണ വി എസിന്റെ പിറന്നാളിന് ആഘോഷങ്ങള്‍ ലളിതമാണെങ്കിലും ജന്മദിനാശംസ നേരാന്‍ വലിയൊരു നിരയാണ് എത്താറുണ്ട് . എന്നാല്‍ ഇക്കുറി കൊവിഡ് പശ്ചാത്തലത്തില്‍ അതെല്ലാം ഒഴിവാക്കിയിരിക്കുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....