കേരളത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൊവിഡ് പ്രോട്ടോക്കോളില്‍ നടത്തുമ്പോള്‍ മുന്നണികളിലെ മുതിര്‍ന്ന നേതാക്കളുടെ രാഷ്ട്രീയപ്രവര്‍ത്തനം സോഷ്യല്‍ മീഡിയയില്‍ മാത്രമാകും.
വാര്‍ഡുകളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന പലരുടേയും പ്രവര്‍ത്തനമാണ് ഇങ്ങനെ ചുരുങ്ങാന്‍ പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന കൊവിഡ് പ്രോട്ടോക്കോളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വീട്ടില്‍ ഇരിക്കുക എന്നതാണ് പറഞ്ഞിരിക്കുന്നത്.
ഇവര്‍ മാത്രമല്ല , ഷുഗര്‍, പ്രഷര്‍, ക്യാന്‍സര്‍, ഹൃദരോഗം എന്നിവ ഉള്ളവരും വീട്ടുപരിരക്ഷയില്‍ തുടരേണ്ടവരാണ് . ഓപ്പറേഷന്‍ ഷീല്‍ഡ് എന്ന രീതിയിലാണ് ഇത്തരക്കാരുടെ സംരക്ഷണം ഇപ്പോള്‍ നടക്കുന്നത്. അതനുസരിച്ചാണ് ഇത്തരം ആളുകള്‍ മത്‌സരിച്ചാല്‍ പോലും വീടിന് പുറത്തിറങ്ങി പ്രചരണം നടത്താന്‍ പറ്റാതെ വരും.
കമ്മീഷന്‍ പുറത്തിറക്കിയ മാര്‍ഗരേഖ അനുസരിച്ച്
ഭവനസന്ദര്‍ശനത്തിന് സ്ഥാനാര്‍ഥിയുള്‍പ്പെടെ പരമാവധി അഞ്ചുപേര്‍. റോഡ് ഷോയ്ക്കും റാലിക്കും മൂന്ന് വാഹനം ഉപയോഗിക്കാം. ജാഥയും കൊട്ടിക്കലാശവും പാടില്ല. യോഗങ്ങള്‍ നിയന്ത്രണം പാലിച്ച് പൊലീസിന്റെ മുന്‍കൂര്‍ അനുമതിയോടെയാകണം.
സ്ഥാനാര്‍ഥി കോവിഡ് പോസിറ്റീവായാലോ ക്വാറന്റൈനിലായാലോ പ്രചാരണരംഗത്തുനിന്ന് മാറണം. നെഗറ്റീവായശേഷം ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണമേ തുടര്‍പ്രവര്‍ത്തനം പാടുള്ളൂ. നോട്ടീസും ലഘുലേഖകളും പരിമിതപ്പെടുത്തി, സാമൂഹ്യമാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തണം. വോട്ടര്‍മാര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണമെന്ന സന്ദേശം പ്രചാരണത്തില്‍ ഉള്‍പ്പെടുത്തണം.
പത്രിക സമര്‍പ്പിക്കാന്‍ ആള്‍ക്കൂട്ടമോ ജാഥയോ വാഹനവ്യൂഹമോ പാടില്ല. മൂന്നുപേര്‍ക്കാണ് ഹാളില്‍ പ്രവേശനം. വരണാധികാരി മാസ്‌ക്, കൈയുറ, ഫെയ്‌സ് ഷീല്‍ഡ് എന്നിവ ധരിക്കണം. ഓരോ പത്രിക സ്വീകരിച്ചശേഷവും സാനിറ്റൈസര്‍ ഉപയോഗിക്കണം. കെട്ടിവയ്ക്കാനുള്ള തുക ട്രഷറിയിലോ തദ്ദേശ സ്ഥാപനങ്ങളിലോ ഒടുക്കി രസീത് ഹാജരാക്കാം. കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവരും ക്വാറന്റൈനിലുള്ളവരും മുന്‍കൂട്ടി അറിയിക്കണം. സ്ഥാനാര്‍ഥി കോവിഡ് പോസിറ്റീവാണെങ്കില്‍ പത്രിക നിര്‍ദേശകന് സമര്‍പ്പിക്കാം.
സൂക്ഷ്മപരിശോധനയ്ക്ക് സ്ഥാനാര്‍ഥികള്‍ക്കും നിര്‍ദേശകര്‍ക്കും ഏജന്റുമാര്‍ക്കും മാത്രമാകും പ്രവേശം. പരമാവധി 30 പേര്‍. യോഗങ്ങളില്‍ 30 പേരില്‍ കൂടരുത്. ആരോഗ്യവിദഗ്ധരുമായുള്ള ചര്‍ച്ചയില്‍ തയ്യാറാക്കിയ കരട് രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയതെന്ന് തെരഞ്ഞെടുപ്പ് കമീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....