ദേവികുളത്ത് കെ.എസ്.ആര്‍.ടി.സി ഹോളിഡേ ഹോം ആരംഭിക്കും
ദേവികുളത്ത് കെ.എസ്.ആര്‍.ടി.സിയുടെ കീഴിലുള്ള പതിനേഴര സെന്റ് ഭൂമിയില്‍ കെ.എസ്.ആര്‍.ടി.സി ഹോളേഡേ ഹോം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സിക്ക് സാമ്പത്തിക ബാധ്യതകള്‍ ഒന്നും ഇല്ലാതെ പൊതു സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയിലാണ് ഹോളിഡേ ഹോം രൂപ കല്‍പ്പന ചെയ്യുന്നത്. 17.5 സെന്റ് സ്ഥലം 30 വര്‍ഷത്തേക്ക് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്കോ, ഏജന്‍സിക്കോ പാട്ടത്തിന് നല്‍കും. അവര്‍ക്ക് 30 വര്‍ഷം നടത്തിപ്പിനുള്ള അവകാശം ഉണ്ടാകും. അതിന് ശേഷം പൂര്‍ണമായും കെ.എസ്.ആര്‍.ടി.സിയുടെ അധീനതയിലും ആയി വരും.
ഈ 30 വര്‍ഷത്തിനിടയില്‍ നടത്തിപ്പുകാര്‍ മാസത്തില്‍ ഏതെങ്കിലും 5 ദിവസം, 5 മുറികള്‍ വീതം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ദിവസേന 100 രൂപ നിരക്കില്‍ വാടകക്ക് നല്‍കണം. അതോടൊപ്പം ഭക്ഷണത്തിനും ഡിസ്‌കൗണ്ട് നല്‍കണം. ബാക്കി വരുന്ന മുറികള്‍ പാട്ടത്തിന് എടുക്കുന്നവര്‍ക്ക് വിനിമയം ചെയ്യാം. അതിനുള്ള ടെന്റര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കെ.എസ്.ആര്‍.ടിസിയുടെ ഭൂമി സമീപത്തുള്ള സ്വകാര്യ ക്ലബ് കൈയടിക്കിവെച്ചിരുന്നത് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ദേവികുളം എംഎല്‍എ. എസ്. രാജേന്ദ്രനും, ദേവികുളം സബ് കലക്ടര്‍ പ്രേം കൃഷ്ണ, പഞ്ചായത്ത് ഭരണ സമതിയും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ഭൂമി തിരികെ ഏറ്റെടുക്കുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....