ബേപ്പൂർ തുറമുഖത്ത് മിത്ര മോട്ടോർ ടഗ്ഗ് ഉദ്ഘാടനം ചെയ്തു
പുതുതായി മോട്ടോർ ടഗ്ഗ് കമ്മീഷൻ ചെയ്യുന്നതോടെ വ്യവസായ വാണിജ്യ ഉൽപാദന മേഖലയിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത്സ്യ ബന്ധന വ്യവസായങ്ങളുടെ വളർച്ചക്കും തുറമുഖ വികസനം സഹായിക്കും. തുറമുഖത്തെ ഷിപ്പിംഗ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ബേപ്പൂർ തുറമുഖത്ത് കമ്മിഷൻ ചെയ്ത "മിത്ര " മോട്ടോർ ടഗ്ഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തുറമുഖ വികസന വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായിരുന്നു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സി കുട്ടിയമ്മ മുഖ്യ പ്രഭാഷണം നടത്തി.
3.26 കോടി രൂപ വീതം ചെലവഴിച്ചാണ് ധ്വനി, മിത്ര എന്നീ രണ്ട് ടഗുകൾ നിർമ്മിച്ചിരിക്കുന്നത് ഇതിൽ ഒരെണ്ണം കൊല്ലം തുറമുഖത്തു മറ്റൊന്ന് ബേപ്പൂർ തുറമുഖത്തുമാണ് കമ്മീഷൻ ചെയ്യുന്നത്. അഞ്ചു ടൺ ബുള്ളാർഡ് കപ്പാസിറ്റി ഉള്ളതും ഇടത്തരം കപ്പലുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതും ആണ് ഇവ. ഇന്ത്യൻ രജിസ്ട്രാർ ഓഫ് ഷിപ്പിംഗിൻ്റെ മേൽനോട്ടത്തിൽ നിർമ്മിച്ച ടഗ്ഗിൽ കടൽ സഞ്ചാരത്തിന് അനുയോജ്യമായ എല്ലാവിധ ആധുനിക ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുനരുജീവിച്ചു കൊണ്ടിരിക്കുന്ന കൊല്ലം, ബേപ്പൂർ തുറമുഖങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഇവ ഒരു മുതൽക്കൂട്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വനി പ്രതാപ്, സീനിയർ പോർട്ട് കൺസർട്ട് മനോജ് കുമാർ, ജൂനിയർ സൂപ്രണ്ട് അബ്ദുൽ മനാഫ്, പി എ ടു പോർട്ട് ഓഫീസർമാരായ അജിനേഷ് മാടങ്കര, പി അനിത, അഡ്വ വി ജെ മാത്യു തുടങ്ങിയവർ സംസാരിച്ചു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....