കോവിഡ് സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സുരക്ഷയൊരുക്കാനുള്ള പൊലീസിന്റെ ലഭ്യതയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ നടപടികള്‍ പ്രഖ്യാപിക്കും. ഒറ്റഘട്ടധായിരിക്കുമോ തിരഞ്ഞെടുപ്പ് എന്ന കാര്യം അതിനുശേഷമായിരിക്കും തീരുമാനിക്കുക.
ഇതു സംബന്ധിച്ച് അടുത്തയാഴ്ച സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ വി ഭാസ്‌കരന്‍ ചര്‍ച്ച നടത്തും. തുടര്‍ന്ന് ചീഫ് സെക്രട്ടറിയുമായുള്ള ആശയവിനിമയം ഉണ്ടാകും അതിനു ശേഷമാകും തെരഞ്ഞെടുപ്പ് പ്രഖ്യാപനം.
ഡിസംബര്‍ ആദ്യവാരമെങ്കിലും തെരഞ്ഞെടുപ്പ് നടത്താനാണ് ലക്ഷ്യം. തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. നവംബര്‍ ആദ്യം വിജ്ഞാപനം ഇറങ്ങും. വാര്‍ഡുകളുടെ സംവരണം നിശ്ചയിച്ചു. തദ്ദേശസ്ഥാപന അധ്യക്ഷപദവി സംവരണം ഒരാഴ്ചയ്ക്കുള്ളില്‍ നിശ്ചയിക്കും. അന്തിമ വോട്ടര്‍പട്ടിക വീണ്ടും പുതുക്കാനുള്ള നടപടി ചൊവ്വാഴ്ച തുടങ്ങി. 31നകം പൂര്‍ത്തീകരിക്കും. നവംബര്‍ 10-ന് സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കും.
ബൂത്തുവിഭജനം പൂര്‍ത്തിയായി. പഞ്ചായത്തുകളില്‍ പരാമാവധി 1200ഉം മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും 1500ഉം വോട്ടര്‍മാരെയുമാണ് ഒരുബൂത്തില്‍ ഉള്‍പ്പെടുത്തിയത്.
തിരക്ക് ഒഴിവാക്കാന്‍ വോട്ടര്‍മാര്‍ കൂടുതലുള്ള മുന്നൂറോളം ബൂത്തുകള്‍ വിഭജിച്ചു. ത്രിതല പഞ്ചായത്തുകള്‍ക്കായി 29,210ഉം മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും 5,213ഉം പോളിങ് സ്റ്റേഷനാണുള്ളത്. അധിക ബൂത്തുകള്‍ അതാത് പോളിങ് സ്റ്റേഷനില്‍ത്തന്നെ സജ്ജീകരിക്കാനാണ് നിര്‍ദേശം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....