മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയതിനെതിരെ യാക്കോബായ വിശ്വാസികള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. മുളന്തുരുത്തി പള്ളി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകള്‍ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. 2017ലെ സുപ്രീംകോടതി വിധി മുളന്തുരുത്തി പള്ളിക്ക് ബാധകമാകില്ലെന്ന വാദം കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
പള്ളി ഭരണം ഇക്കഴിഞ്ഞ ഓഗസ്റ്റ് 17നാണ് ജില്ലാ ഭരണകൂടം ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഏറ്റെടുക്കുന്നത്. ക്രമസമാധാനം പ്രശനം ഒഴിവായാല്‍ പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമൈാറമമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിടും നടപടിയുണ്ടാകുന്നില്ലെന്ന് ചൂണ്ടികാട്ടി ഓര്‍ത്തഡോക്‌സ് വിഭാഗം വീണ്ടും കോടതിയെ സമീപിച്ചു. തുടര്‍ന്ന് മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി ഉടന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് ഡിവിഷന്‍ ബഞ്ച് ഉത്തരവിടുകയായിരുന്നു.
മുളന്തുരുത്തി പളളിയുടെ താക്കോല്‍ സമാധാനപരമായി കൈമാറുമെന്ന് പ്രതീക്ഷിക്കുന്നു
ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനത്തില്‍പെട്ട മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പളളിയുടെ താക്കോല്‍ കോടതി വിധി അനുസരിച്ച് നിയമാനുസൃത വികാരിക്ക് സമാധാനപരമായി കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായി സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത. ചര്‍ച്ചകള്‍ക്ക് വേണ്ടി നിരന്തരം മുറവിളി കൂട്ടുകയും അവസാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തും എന്ന് മുഖ്യമന്ത്രിയ്ക്ക് വാഗ്ദാനം നല്‍കിയതായി മാധ്യമങ്ങളിലൂടെ പ്രസ്താവിക്കുകയും ചെയ്തവര്‍ മുളന്തുരുത്തി പളളിയില്‍ സമാധാന ലംഘനത്തിന് കൂട്ട് നില്‍ക്കയില്ലെന്നു വിശ്വസിക്കുന്നു. മുളന്തുരുത്തി പളളിയെ സംബന്ധിച്ച് പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ എല്ലാ വാദങ്ങളും തളളികൊണ്ടാണ് ഇപ്പോള്‍ സുപ്രീം കോടതി ഉത്തരവുണ്ടായിരിക്കുന്നത്. പളളിയുടെ തക്കോല്‍ ഹൈക്കോടതി വിധി അനുസരിച്ച് നിയമാനുസൃത വികാരിക്ക് കൈമാറുന്നതിനുളള എല്ലാ താടസങ്ങളും ഇതോടെ നീങ്ങിയിരിക്കുന്നു. നിര്‍ദ്ധിഷ്ട കാലാവധിക്കുളളില്‍ ജില്ലാ ഭരണകൂടം താക്കോല്‍ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....