സംവരണ വിഷയത്തില്‍ മുസ്‌ളീം വോട്ടുകളുടെ ഏകോപനത്തിലൂടെ യു ഡി എഫിലെ സൂപ്പര്‍ ലീഡറാവാന്‍ ശ്രമിച്ച കുഞ്ഞാലിക്കുട്ടിയെ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പുകാര്‍ ഒന്നിച്ചു വെട്ടി. സംവരണ കാര്യത്തില്‍ ലീഗിനൊപ്പമില്ല എന്ന രാഷ്ട്രീയ കാര്യസമിതി തീരുമാനം കുഞ്ഞാലിക്കുട്ടിയെ ഒതുക്കാന്‍ വേണ്ടിയാണ്.
കെ പി സി സി പ്രസിഡന്റിനു പുറമെ
വിഷയം സംബന്ധിച്ച് യുഡിഎഫില്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് പരസ്യ നിലപാട് സ്വീകരിച്ച ലീഗിന്റെ നിലപാട് വിമര്‍ശിക്കപ്പെടുകയും ചെയ്തു. വി.ഡി. സതീശന്‍ അടക്കമുള്ളവര്‍ ലീഗിന്റെ നിലപാട് അനുചിതമായിരുന്നെന്ന് വിമര്‍ശിച്ചു. പി ജെ കുര്യനും സമാനമായി വിമര്‍ശനമാണ് ഉയര്‍ത്തിയത്. അതേസമയം വിഷയം ലീഗിന്റെ പ്രഖ്യാപിത നിലപാടായി കണ്ടാല്‍ മതിയെന്നായിരുന്നു എ ഗ്രൂപ്പിലെ ഉമ്മന്‍ചാണ്ടി വിഭാഗത്തിന്റെ നിലപാട് എന്നാല്‍ ഇക്കാര്യം പ്രധാന നേതാക്കള്‍ ആരും പരസ്യമായി ഉന്നയിച്ചില്ല.
സംവരണത്തില്‍ കോണ്‍ഗ്രസിന്റേത് പ്രഖ്യാപിത നിലപാട് തന്നെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
സംവരണത്തിന്റെ പേരില്‍ സാമുദായിക ധ്രുവീകരണത്തിന് സിപിഎം ശ്രമിക്കുകയാണന്നും അതിന്റെ തിരിച്ചടി ശബരിമല വിഷയത്തിലെ പോലെ ഇടതുമുന്നണിക്ക് കിട്ടും എന്നുമായിരുന്നു ലീഗ് വിഷയം ഏറ്റെടുത്ത ഘട്ടത്തില്‍ യു ഡി എഫ് പ്രതീക്ഷിച്ചത്. സമരത്തിന് ഒരുങ്ങിയ കാര്യം ഉമ്മന്‍ചാണ്ടിയുമായി കഞ്ഞാലിക്കുട്ടി സംസാരിച്ചിരുന്ന എന്നാണ് മറ്റുള്ളനേതാക്കള്‍ കരുതുന്നത്. അല്ലാതെ ഒറ്റയ്‌ക്കൊരു നീക്കം നടത്തില്ലന്നും ഇവര്‍ വിശ്വസിക്കുന്നു.
35 സീറ്റിന് മുകളില്‍ നിയമസഭയില്‍ ആവശ്യപ്പെടുന്ന ലീഗ് ഈ നീക്കം കൂടി നടത്തിയാല്‍ പിന്നീട് അവരെ തളയ്ക്കാന്‍ പ്രയാസമാണന്ന് മനസിലാക്കിയാണ് ഇന്നലെ രാഷ്ട്രീയ കാര്യസമിതി ലീഗ് നിലപാടിനെ തള്ളിയത്.
35 സീറ്റ് ലീഗ് മത്‌സരിച്ചാല്‍ അവര്‍ക്ക് യു ഡി എഫ് അനുകൂല തരംഗത്തില്‍ 30 ന് മുകളില്‍ ജയിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍ പക്ഷെ കോണ്‍ഗ്രസിന് അത്രയും സീറ്റുകളില്‍ ഈസി വാക്കോവര്‍ ഇല്ല . ഏതെങ്കിലും രീതിയില്‍ നേരിയ ഭൂരിപക്ഷം ലഭിച്ചാല്‍ ലീഗിന്റെ നിയന്ത്രണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് ഐ ഗ്രൂപ്പിന്റെ കണക്കുകൂട്ടല്‍ അത് ഉമ്മന്‍ചാണ്ടിക്കും കെ സി ജോസഫിനും ഗുണമാകുമെന്നും അവര്‍ പറയുന്നു . അതുകൊണ്ട് മുളയിലേ നുള്ളുകയാണ് ചെയ്തത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....