News Beyond Headlines

02 Saturday
May

1700 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തടാകത്തിലേക്ക് പോയാലോ …

കാഴ്ചകളുടെ ഒരു വസന്തമാണ് മൂന്നാര്‍ സഞ്ചാരികള്‍ക്ക് നല്‍കുന്നത്. മഞ്ഞണിഞ്ഞ തേയില തോട്ടങ്ങള്‍, കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകള്‍, മഞ്ഞുപുതച്ച വഴികള്‍. ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പുമാണ് ഇവിടം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കുന്നത്. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടളി എന്നീ മൂന്ന് 'ആറുകള്‍' ചേരുന്ന സ്ഥലം എന്ന വിശേഷണത്തില്‍ നിന്നാണ് മൂന്നാര്‍ എന്ന പേരുണ്ടായത്. തണുപ്പിന്റ ലഹരിയും കാഴ്ചയുടെ കൗതുകവും നിറഞ്ഞ യാത്രയാണ് മൂന്നാറിലൂടെയുള്ളത്. പള്ളിവാസല്‍, ദേവികുളം, മളയൂര്‍, മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്തുകള്‍ക്കു നടുവിലാണ് മൂന്നാര്‍.
2000 ത്തില്‍ കേരളസര്‍ക്കാര്‍ മൂന്നാറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചു.
സമുദ്ര നിരപ്പില്‍ നിന്ന് 1700 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു തടാകമാണ് കുണ്ടള തടാകം. ഏക്കറുകണക്കിന് പ്രദേശത്ത് വ്യാപിച്ച് കിടക്കുന്ന തേയില കൃഷി മൂന്നാറിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലും കാണാന്‍ സാധിക്കും. നിരവധി തേയില എസ്റ്റേറ്റുകള്‍ മൂന്നാറിലുണ്ട്. ഇതില്‍ ഏറ്റവും പ്രശസ്തം ടാറ്റ ടീ പ്ലാന്റേഷനാണ്.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാര്‍ . ആദ്യകാലത്ത് തമിഴ്നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും മാനേജര്‍മാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു.
വര്‍ഷത്തില്‍ രണ്ടു തവണ മാത്രം പൂക്കുന്ന ചെറിപ്പൂക്കള്‍ കുണ്ടള തടാകത്തിലെത്തുമ്പോള്‍ ഭാഗ്യമുണ്ടെങ്കില്‍ കാണാനാകും.തടാകത്തിന് സമീപത്തുള്ള മനുഷ്യനിര്‍മ്മിത ഡാമും പ്രധാന ആകര്‍ഷണമാണ്. സന്ദര്‍ശകര്‍ക്കായി ബോട്ട് റൈഡിങ്ങും ലഭ്യമാണ്. പെഡല്‍ ബോട്ടുകള്‍, ഷിക്കാര വള്ളങ്ങള്‍, സ്പീഡ് ബോട്ടുകള്‍ തുടങ്ങിയവയില്‍ സവാരി നടത്താം.
സമുദ്രനിരപ്പില്‍ നിന്നും ഏകദേശം1600-1800 മീറ്റര്‍ ഉയരത്തിലാണ് മൂന്നാര്‍ സ്ഥിതിചെയ്യുന്നത്. സാധാരണനിലയില്‍ 9 °C നും 26 °C നും ഇടയ്കാണ് അവിടുത്തെ താപനില. ഓഗസ്റ്റ് തൊട്ട് മാര്‍ച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികള്‍ കൂടുതല്‍. ഇരവികുളം നാഷനല്‍ പാര്‍ക്ക് മൂന്നാറിനടുത്താണ്. തെക്കിന്റെ കാശ്മീര്‍ എന്ന അപരനാമത്തില്‍ മൂന്നാര്‍ പ്രസിദ്ധമാണ്. മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്ന തേയില തോട്ടങ്ങളിലൂടെ ഉള്ള സഞ്ചാരം നമ്മുടെ നയനങ്ങള്‍ക്ക് വേറിട്ട അനുഭൂതിയും കഴ്ചകള്‍ അതിമനോഹരമാണ്. മൂന്നാറിനെ അറിയാന്‍ അവിടേക്ക് തന്നെ യാത്ര പോവണം…കാഴ്ചകളുടെ നല്ല തലങ്ങള്‍ സമ്മാനിക്കുന്ന ഇടത്തേക്ക് ഒന്ന് പോയി വരൂ…

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....