അതിര്‍ത്തി ഗ്രാമങ്ങളില്‍ കോഴിയങ്കം വീണ്ടും സജീവമാകുന്നു. അധികൃതര്‍ക്ക് മൗനം. നേരത്തെ ഉത്സവങ്ങളേയും മറ്റും മറയാക്കി കോഴിയങ്കത്തില്‍ ഏര്‍പ്പെട്ട സംഘം കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഉള്‍വലിഞ്ഞിരുന്നുവെങ്കിലും നിലവില്‍ പൂര്‍വ്വാധികം ശക്തിയോടെയാണ് സജീവമായത്. ഞായറാഴ്ചകളില്‍ ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജനവാസമില്ലാത്ത ആളൊഴിഞ്ഞ പറമ്പുകളിലും കുന്നിന്‍ ചെരിവുകളിലുമാണ് കോഴിയങ്കം സജീവമാവുന്നത്. പൊലീസ് സംഘത്തിന് ഏറ്റവും എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലമാണ് പലപ്പോഴും കോഴിയങ്കക്കാര്‍ തെരഞ്ഞെടുക്കുന്നത്. ചില സ്ഥലങ്ങളില്‍ പൊലീസിന്റെ അനുവാദം വാങ്ങിയാണ് കോഴിപ്പോര് നടത്തുന്നതെന്ന് വരുത്തിതീര്‍ത്താണ് നടത്തിപ്പുകാര്‍ വാതുവെപ്പുകാരെ ആകര്‍ഷിക്കുന്നത്.
ചില സ്ഥലങ്ങളില്‍ ആയിരങ്ങള്‍ മുടക്കിയാണ് കോഴികളെ പോരിനിറക്കുന്നത്. അങ്കകോഴിക്ക് രണ്ടായിരം മുതല്‍ അയ്യായിരം രൂപ വരെ വില നല്‍കുന്നവരുണ്ട്.
വാതുവെപ്പുകാര്‍ ഒരോ ദിവസവും കോഴിയുടെ നിറം നോക്കിയാണ് വിലപേശുന്നത്. പോരിനിറക്കുന്ന അങ്കകോഴിയുടെ കാലില്‍ പ്രത്യേക തരം മുര്‍ച്ചയുള്ള അങ്കവാള്‍ കെട്ടിയാണ് പോരിനിറക്കുന്നത്.
പോരിനിറക്കുന്ന മുറക്ക് വാതുവെപ്പുകാര്‍ പരസ്പരം പന്തയത്തില്‍ ഏര്‍പ്പെടും. പോരിനിറക്കുന്ന കോഴികളില്‍ ഏത് കോഴിയാണോ ചത്ത് വീഴുന്നത് അവ പരാജയപ്പെടുകയും എതിര്‍ കോഴിയുടെ ആള്‍ക്ക് ചത്തു വീഴുന്ന കോഴിയും പന്തയം വെച്ച പണവും സ്വന്തമാവുകയും ചെയ്യാം.
ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കിളിംഗാറിന് സമീപം കൊളമ്പെ, പള്ളത്തടുക്കക്ക് സമീപം കാടമന, മാടത്തടുക്ക, ചാലക്കോട്, ഉക്കിനടുക്കയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷനോട് ചേര്‍ന്നു കിടക്കുന്ന കുന്നിന്‍ ചെരിവ്, പെര്‍ളക്ക് സമീപം ബജക്കൂടല്‍, ബാഡൂര്‍, കൊല്ലങ്കാനത്തിന് സമീപം ഏവിഞ്ച കുന്നിന്‍ ചെരിവ് എന്നിവിടങ്ങളിലാണ് ഞായറാഴ്ച കോഴിപ്പോര് സജീവമായിട്ടുള്ളത്.
കോഴിപ്പോരിന് ചില രാഷ്ട്രീയ നേതാക്കളുടെ ഒത്താശയുള്ളതായി അറിയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....