യോഗത്തില്‍ അടി
എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ തസ്തികയിലേയ്ക്ക് ഭാരവാഹിയെ കണ്ടെത്തുന്നതിനുള്ള മുന്നോടിയായി നടന്ന ഗ്രൂപ്പ് യോഗത്തില്‍ കൂട്ടയടി. എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ തസ്തിക എ ഗ്രൂപ്പിന് അനുവദിച്ചിട്ടുള്ളതാണ്. ട്രഷറര്‍ തസ്തിക വഹിച്ചിരുന്ന പി. ഉണ്ണികൃഷ്ണന്‍ ഗസറ്റഡ് തസ്തികയിലേയ്ക്ക് പ്രൊമോഷന്‍ ലഭിച്ചപ്പോള്‍ ഉണ്ടായ ഒഴിവ് നികത്തുന്നതിന് കൂടിയ യോഗത്തിലാണ് അടി ഉണ്ടായത്. എ ഗ്രൂപ്പിന്റെ നേതാക്കളായ ഉമ്മന്‍ ചാണ്ടിയും തമ്പാനൂര്‍ രവിയും നിശ്ചയിച്ച ആളെ വെട്ടി സംസ്ഥാന പ്രസിഡന്റ് അവതരിപ്പിച്ച ആളെ ട്രഷാര്‍ ആക്കിയതിനെ ചൊല്ലിയാണ് ബഹളവും അടിപിടിയും ഉണ്ടായത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സംസ്ഥാന സമിതി ചേരുന്നതിന് മുന്‍പ് കളമശ്ശേരി റെസ്റ്റ് ഹൗസില്‍ കൂടിയ എ ഗ്രൂപ്പ് യോഗത്തിലായിരുന്നു ബഹളം. നിലവിലെ വൈസ്പ്രസിഡന്റായ ജാഫര്‍ ഖാനെ ട്രഷാറാര്‍ ആക്കാനായിരുന്നു മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ തീരുമാനിച്ചിരുന്നത്. ഇതിനായിരുന്നു സമിതിയിലെ അംഗങ്ങളില്‍ ഭൂരിപക്ഷത്തിനും സമ്മതം. ഇതു വകവയ്ക്കാതെ രാജശേഖരന്‍ നായരുടെ പേര് പ്രസിഡന്റ് നിശ്ചയിക്കുകയും അതിന് എല്ലാവരും വഴങ്ങണമെന്ന് നിര്‍ദേശിക്കുകയും ചെയ്തതാണ് ബഹളത്തിലേയ്ക്ക് നീങ്ങിയത്. 12ന് എന്‍ജിഒ അസോസിയേഷന്‍ ജില്ലാ ഓഫിസില്‍ ചേര്‍ന്ന യോഗത്തിലും ഇതിന്റെ പ്രതിഫലനം ഉണ്ടെയെങ്കിലും പ്രസിഡന്റ് പിടിച്ചടം ഒടിച്ചുകൊണ്ട് തന്റെ തീരുമാനം പ്രഖ്യാപിച്ച് യോഗം പിരിച്ചു വിടുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് ഒരു പ്രശ്‌നവും ഉണ്ടായില്ലന്ന് പറയുമ്പോഴും ബഹളത്തിന്റെയും ഉന്തും തള്ളിന്റെയും വീഡിയോയും പുറത്ത് വന്നിരിക്കുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....