കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടുകളെ വീണ്ടും പാടെ തള്ളിക്കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. സംസ്ഥാനങ്ങളുടെ ഫെഡറല്‍ അധികാരങ്ങളെ അട്ടിമറിക്കുന്ന രീതിയില്‍ കേന്ദ്ര ഏജന്‍സികള്‍ പെരുമാറരുത് എന്ന മുഖ്യമന്ത്രിയുടെ ഇന്നലത്തെ നിലപാടിനെതിരൊണ് ചെന്നിത്തല രംഗത്തു വന്നിരിക്കുന്നത്.
കേരളത്തില്‍ എത്തിയ അന്വേഷണ ഏജന്‍സികള്‍ അവര്‍ക്ക് പരിശോധിക്കേണ്ട കേസിന്റെ കാര്യങ്ങള്‍ പരിശോധിക്കാതെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുകയാണ് എന്നാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.
എതിര്‍ ശബ്ദങ്ങളെ അമര്‍ച്ച ചെയ്യുന്ന കാര്യത്തിലെന്നപോലെ തന്നെ രാഷ്ട്രീയ എതിരാളികളെയും ഇല്ലാതാക്കുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുന്ന ഏര്‍പ്പാട് ബി ജെ പി തുടങ്ങിവെച്ചത് ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്തായിരുന്നു എന്നാല്‍ ഇപ്പോള്‍ അത് കൂടുതല്‍ സജീവമായി. അതിന്റെ തുടര്‍ച്ചയാണ് നിലവില്‍ കേരളത്തില്‍ കാണുന്നത്.
കള്ളപ്പണം അന്വേഷിക്കേണ്ട ഇഡി സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളുടെ ഫയലുകള്‍ ചോദിച്ച് ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്താനുള്ള ശ്രമത്തിലാണ് ഇത്തരം നീക്കങ്ങള്‍ക്കെതിരയാണ് രാഹുല്‍ ഗാന്ധിയും , സോണിയാ ഗാന്ധിയും നിലപാട് എടുത്തിരിക്കുന്നത്.
അതേ നിലപാടിലാണ് മറ്റ് പ്രതിപക്ഷ കക്ഷികളും.
രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിനായി ഭരണകൂടത്തിന്റെ എല്ലാ ഉപകരണങ്ങളേയും ഉപയോഗിക്കുന്നുവെന്നും, അന്വേഷണ ഏജന്‍സികള്‍ പ്രധാനമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും ഓഫിസിന്റെ താളത്തിനൊത്ത് തുള്ളുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സോണിയ ആരോപിച്ചത്.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി എംപിയും സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദേശീയ നേതൃത്വത്തിന്റെ നിലപാട് തള്ളുകയും സിബിഐയെ ന്യായീകരിക്കുകയുമാണ് ചെയ്തത്.
തന്റെ നിലപാടില്‍ മാറ്റമില്ലന്ന സൂചനയാണ് ഇന്നത്തെ 12 മണി പത്രസമ്മേളനത്തില്‍ ചെന്നിത്തല ചെയ്തിരിക്കുന്നത്.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ വഴിവിട്ട് പോകുന്നുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. എന്നാലിവിടെ വഴിവിട്ട് പോകുകയല്ല ചെയ്തത്. അവര്‍ സത്യം അന്വേഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിനെയാണ് തമസ്‌കരിക്കുന്നത്.' പ്രതിപക്ഷ നേതാവ് വ്യക്തമാക്കുന്നത്.
കര്‍ണ്ണാടകയില്‍ ഇതേ നിലപാടല്ല കോണ്‍ഗ്രസ് നേതൃത്വത്തിന് അതു മറന്നാണ് ചെന്നിത്തലയുടെ നീക്കം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....