കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ദീര്‍ഘദൂര യാത്രാ സര്‍വീസുകളിലെ ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്തി കെഎസ്ആര്‍ടിസി. സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ് എന്നീ ബസ് യാത്രകളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ 25% വരെയാണ് ഇളവ് അനുവദിക്കുക. നാളെ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഈ സാഹചര്യത്തില്‍ കൂടുതല്‍ യാത്രാക്കാരെ കെഎസ്ആര്‍ടിസിയില്‍ ആകര്‍ഷിക്കുന്നതിനും, യാത്രാക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് വരുത്തുന്നതിനും വേണ്ടി ഡയറക്ടര്‍ ബോര്‍ഡ് യാത്രാനിരക്കില്‍ ഇളവ് നല്‍കാന്‍ അനുവാദം നല്‍കിയിരുന്നു. ഈ നിരക്ക് കുറയ്ക്കുന്നതോടെ കൊവിഡ് കാലത്ത് ഉണ്ടായ വര്‍ധനവ് ഇല്ലാതായിരിക്കുകയുമാണ്. സംസ്ഥാനത്തിനുള്ളില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയുടെ എല്ലാ സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ക്കും ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ നിലവിലെ നിരക്കില്‍ 25% ഇളവ് അനുവദിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്താന്‍ സിഎംഡി ഉത്തരവിട്ടു. ഇത് യാത്രാക്കാരെ കെഎസ്ആര്‍ടിസിയില്‍ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍. അതേസമയം, ചൊവ്വാഴ്ച അവധി ദിവസമാണെങ്കില്‍ ബുധനാഴ്ച ഇളവ് ലഭിക്കുന്നതല്ല. ബുധനാഴ്ച അവധി ദിവസമാണെങ്കില്‍ വ്യാഴാഴ്ചയും ഇളവ് അനുവദിക്കുന്നതല്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....