ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രനെ ബിജെപി സംസ്ഥാന നേതൃത്വം തഴയുന്നുവെന്ന് ആരോപിച്ച് ബിജെപി വിട്ടവര്‍ സിപിഎമ്മില്‍ ചേര്‍ന്നു.
ബിജെപി ആലത്തൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എല്‍ പ്രകാശിനി, ഒബിസി മോര്‍ച്ച മണ്ഡലം ട്രഷറര്‍ കെ നാരായണന്, ആര്‍എസ്എസ് പ്രവര്ത്തകന് എന്‍ വിഷ്ണു എന്നിവരാണ് സിപിഎമ്മില്‍ ചേര്‍ന്നത്. അതിനിടെ കെ സുരേന്ദ്രനെതിരെ വിമര്‍ശനമുന്നയിച്ച ബിജെപി മുതിര്‍ന്ന നേതാവ് പിഎം വേലായുധനെ മിസോറാം ഗവര്‍ണറും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന പി.എസ്. ശ്രീധരന്‍പിള്ള സന്ദര്‍ശിച്ചു.
സിപിഎമ്മിലെത്തിയവരെ ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ചുവപ്പ് ഹാരമണിയിച്ച് സ്വീകരിച്ചു. മതനിരപേക്ഷതയും ജനാധിപത്യമൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായവരെ സിപിെഎം സ്വീകരിക്കും. വണ്ടാഴിയില്‍ ബിജെപിയുടെ അടിത്തറയുണ്ടാക്കിയ നേതാവാണ് എല്‍ പ്രകാശിനി. പ്രസ്ഥാനം തഴഞ്ഞതുമാത്രമല്ല അവരാഗ്രഹിച്ച തരത്തിലല്ല ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടി വിടാനുള്ള കാരണമായി. സന്തോഷത്തോടെയാണ് ഇവരെ സ്വീകരിക്കുന്നതെന്നും സി.കെ. രാജേന്ദ്രന് പറഞ്ഞു.
ശോഭാ സുരേന്ദ്രനെ ബിഡിജെഎസിലേക്കെത്തിക്കാന് നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ ശോഭയ്ക്ക് ബിഡിജെഎസ് സീറ്റ് വാഗ്ദാനം നടത്തിയെന്നും സൂചനയുണ്ട്.
കേന്ദ്രസര്‍ക്കാരില്‍ നിന്ന് വേണ്ട പരിഗണന ലഭിക്കില്ലെന്ന് നിരന്തരം ആക്ഷേപമുയര്‍ത്തുന്ന ബിഡിജെഎസ്, യുഡിഎഫിലേക്ക് പോകാനുള്ള നീക്കമാണ് നടത്തുന്നത്. ബിജെപി നേതൃത്വത്തിനെതിരെ വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന് നടത്തുന്ന കലാപത്തിനൊപ്പം ചേര്‍ന്ന് ബിഡിജെഎസ് നടത്തുന്ന നീക്കം തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് ബിജെപിയെ പ്രതിസന്ധിയിലാക്കുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....