ഇട്ടുമൂടാന്‍ പണവും സ്വര്‍ണവും ഉന്നതങ്ങളില്‍ സ്വാധീനം, ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി അടുത്ത സൗഹൃദം, ആരായാലും ഈ സ്വപ്നജീവിതം കാണുമ്പോള്‍ ഒന്ന് കൊതിക്കും. എന്നാല്‍ ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്ന പഴഞ്ചൊല്ലുപോലെ തന്നെയായി മാറിയിരിക്കുകയാണ് സ്വപ്ന സുരേഷിന്റെ കാര്യവും. വെട്ടിച്ചും ചതിച്ചും സ്വന്തമാക്കിയതെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടമായി. ഒരു മഹാറാണിയെപ്പോലെ ജീവിച്ച സ്വപ്ന സുരേഷിന്റെ ജീവിതം ഇപ്പോള്‍ അടിമുടി മാറിയിട്ടുണ്ട്. ഭക്തിയും ഒന്ന് കൂടി. ഇപ്പോള്‍ ദിവസവും ഏറെനേരം ജയില്‍ വളപ്പിലെ മുരുക ക്ഷേത്രത്തിന് സമീപമാണ് സ്വപ്ന സമയം ചെലവഴിക്കുന്നത്. മുടങ്ങാതെ രാവിലെയും വൈകിട്ടും പ്രാര്‍ത്ഥിക്കും. ജയിലിലേക്കെത്തിയ ആദ്യനാളുകളില്‍ അതീവ ദുഖിതയായിരുന്ന സ്വപ്ന കൗണ്‍സിലിംഗിന് വിധേയയായ ശേഷം വളരെയധികം മാറിപ്പോയെന്നാണ് ജയിലധികൃതര്‍ പറയുന്നത്.
മറ്റ് തടവുകാര്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം വീട്ടിലേക്ക് വിളിക്കാന്‍ അനുമതിയുള്ളപ്പോള്‍ വി ഐ പിമാര്‍ക്ക് ഐ ഫോണുകള്‍ സമ്മാനിച്ച സ്വപ്നയ്ക്ക് വീട്ടിലേക്ക് വിളിക്കണേല്‍ ഉദ്യോഗസ്ഥര്‍ കനിയണം. അതും ആഴ്ചയില്‍ ഒരു തവണ മാത്രം. അമ്മ, മക്കള്‍, ഭര്‍ത്താവ് എന്നിവരെ വിളിക്കാന്‍ മാത്രമേ അനുമതിയുള്ളുവെങ്കിലും അതിനുപോലും ഉദ്യോഗസ്ഥരുടെ സാന്നിധ്യം കൂടിയേ തീരൂ. കോഫെപോസ വകുപ്പില്‍പ്പെടുത്തിയതിയിരിക്കുന്നതിനാലാണ് സ്വപ്നയ്ക്ക് ഫോണ്‍വിളിയില്‍ നിയന്ത്രണമുള്ളത്.അടുത്ത ബന്ധുക്കള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം സ്വപ്നയെ കാണാനുമാകും. ഇങ്ങനെ മാത്രമല്ല സ്വപ്ന മാറിയത്.ഭക്ഷണകാര്യങ്ങളിലും ഒരു ചിട്ട കൊണ്ടുവന്നിരിക്കുകയാണ് സ്വപ്ന. തനിക്ക് വെജിറ്റേറിയന്‍ ആഹാരങ്ങള്‍ മതിയെന്നാണ് സ്വപ്ന ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. അതേസമയം കോടികള്‍ കൊണ്ട് അമ്മാനമാടിയ സ്വപ്നയുടെ കയ്യില്‍ ഇന്നുള്ളത് വീട്ടില്‍ നിന്ന് മണിയോഡറായി കിട്ടിയ 1000 രൂപയാണ്. ഈ പൈസയ്ക്ക് ജയിലിലെ കാന്റീനില്‍ നിന്നും സ്വപ്നയ്ക്ക് ലഘുഭക്ഷണം വാങ്ങികഴിക്കാം.അതിന് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....