News Beyond Headlines

07 Thursday
May

പിരിച്ചു വിടുന്നതടക്കമുള്ള കടുത്ത നടപടിക്ക് ദേശീയ നേതൃത്വം

ബിജെപി കേരളത്തില്‍ ഗ്രൂപ്പിസത്തില്‍

ഇങ്ങനെ ഗ്രൂപ്പിസം കളിക്കുകയാണെങ്കില്‍ സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി പാര്‍ട്ടി ദേശീയ നേതൃത്വം. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയറിയാതെ സംസ്ഥാന ബിജെപി നേതൃത്വം. ഇതോടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ എതിര്‍പ്പുമായി എത്തുന്നവരുമായി രഹസ്യ കൂടികാഴ്ച്ച നടത്തി വരുകയാണ്. കേരളത്തില്‍ ഞങ്ങള്‍ കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്നില്ല. അതിനാല്‍ തന്നെ നിങ്ങളുടെ സ്വാര്‍ഥ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കടുത്ത നടപടി നേരിണ്ടേവരുമെന്നനാണ് പാര്‍ട്ടി നേത്യത്വം സുരേന്ദ്രന് നല്‍കിയിരിക്കുന്നത്. കേരളത്തിലെ ബിജെപിയിലെ സംഭവ വികാസങ്ങളെ ആര്‍എസ്എസും ഗൗരവമായാണിപ്പോള്‍ വീക്ഷിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ബിജെപിയില്‍ തമ്മിലടി രൂക്ഷമാകുന്നത് ഉള്ള സാധ്യതകളെ പോലും ഇല്ലാതാക്കുമെന്നാണ് ആര്‍എസ്എസ് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിലവിലെ സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ ശക്തമായ ഭിന്നാഭിപ്രായമാണ് ആര്‍എസ്എസ് തലപ്പത്തുമുള്ളത്.
കേന്ദ്ര സഹമന്ത്രി വി മുരളീധരനും കെ.സുരേന്ദ്രനും പാര്‍ട്ടിയെ 'ഹൈജാക്ക്' ചെയ്തതായാണ് സംഘപരിവാറിലെ വികാരം. ഇക്കാര്യം സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ തന്നെ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 24 ഓളം നേതാക്കള്‍ ഒപ്പിട്ട പരാതിയാണ് ദേശീയ നേതൃത്വത്തിന് കൈമാറിയിരിക്കുന്നതെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ബിജെപി ദേശീയ നേതൃത്വം തന്നെ നിലപാട് കടുപ്പിച്ചിരിക്കുന്നത്. ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡക്ക് പുറമെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രശ്ന പരിഹാരത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് കാലമായതിനാല്‍ 'റിസ്‌ക്കെടുക്കാന്‍' കഴിയില്ലെന്ന നിലപാടാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിനുള്ളത്. സുരേന്ദ്രന് പകരം ആര് എന്നതും കേന്ദ്ര നേതൃത്വത്തെ അലട്ടുന്ന ചോദ്യമാണ്. ആര് സംസ്ഥാന അദ്ധ്യക്ഷനായാലും തമ്മിലടി തുടരുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. കുമ്മനം രാജശേഖരനെതിരെ തട്ടിപ്പ് കേസ് ഉയര്‍ത്തി കൊണ്ട് വന്നതിന് പിന്നിലും ബിജെപിയിലെ ഒരു വിഭാഗമാണെന്നാണ് ആര്‍എസ്എസ് സംശയിക്കുന്നത്. സംഘം നേതൃത്വത്തെ ഏറെ പ്രകോപിപ്പിച്ച സംഭവമാണിത്.
പ്രശ്ന പരിഹാരം ഉടന്‍ വേണമെന്നാണ് ആര്‍എസ്എസ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി ദേശീയ നേതൃത്വത്തിന് ഈ നിലപാടും പരിഗണിക്കേണ്ടി വരും. അതേസമയം ബിജെപിയില്‍ കെ.സുരേന്ദ്രന്‍ വിരുദ്ധ വിഭാഗം കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 24 നേതാക്കള്‍ പരാതി നല്‍കിയ സംഭവം സുരേന്ദ്രന്‍ വിഭാഗത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. പരാതി നല്‍കിയവര്‍ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം ശോഭ സുരേന്ദ്രനെയാണ് പിന്തുണച്ചിരിക്കുന്നത്.
കെ.സുരേന്ദ്രന്‍ അധ്യക്ഷനായ ശേഷം പാര്‍ട്ടിയില്‍ ഗ്രൂപ്പ് കളിക്കുകയാണെന്നും ഒരു വിഭാഗം നേതാക്കളെ മാത്രം മുന്‍നിര്‍ത്തി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാനുള്ള ഗൂഢനീക്കമാണ് നടത്തുന്നതെന്നുമാണ് ആരോപണം. ഇക്കാര്യം ചൂണ്ടികാണിച്ചാണ് 24 നേതാക്കളും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയ്ക്കും കത്തയച്ചിരിക്കുന്നത്. പ്രാദേശിക തലത്തില്‍ അസംതൃപ്തരെ സംഘടിപ്പിച്ച് കൂടുതല്‍ പരാതികള്‍ ഉന്നയിക്കാനാണ് വിമതവിഭാഗം നിലവില്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.സുരേന്ദ്രനെതിരെ കേന്ദ്രനേതൃത്വത്തിനു ശോഭാ സുരേന്ദ്രന്‍ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പി.എം. വേലായുധനും പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നത്. ഇതിനു പിന്നാലെയാണ് 24 നേതാക്കള്‍ കൂടി ദേശീയ നേതൃത്വത്തിനിപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 10 സീറ്റുകളില്‍ വിജയം ലക്ഷ്യമിടുന്ന ബിജെപിക്ക് കയ്യിലുള്ള സീറ്റ് തന്നെ പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....